'ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സിംഗിള്‍ പേരന്റ്‌സ്‌‌ ഒത്തിരിയുണ്ട്'; പാഠ്യരീതിയെ വിമര്‍ശിച്ച് അശ്വതി

Bidhun Narayan   | Asianet News
Published : Jun 12, 2020, 09:10 PM ISTUpdated : Jun 13, 2020, 09:01 PM IST
'ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സിംഗിള്‍ പേരന്റ്‌സ്‌‌ ഒത്തിരിയുണ്ട്'; പാഠ്യരീതിയെ വിമര്‍ശിച്ച് അശ്വതി

Synopsis

ഓരോ വിശേഷങ്ങള്‍ക്കും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സംസാരിക്കുന്നതാണ് അശ്വതിയുടെ രീതി. ഇപ്പോഴിതാ പാഠഭാഗത്തിലെ ചില പ്രായോഗിക തെറ്റുകളെ ചൂണ്ടിക്കാട്ടി, തന്റെ അഭിപ്രായം പറയുകയാണ് അശ്വതി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മറ്റ്  താരങ്ങളെ പോലെയല്ല അശ്വതി ശ്രീകാന്ത്. സ്വന്തം വിശേഷങ്ങളും കുടുംബകാര്യങ്ങളും കലാപ്രകടനങ്ങളും മാത്രമല്ല താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. സമകാലീനമായ സാമൂഹിക വിഷയങ്ങളില്‍ സമയാസമയങ്ങളില്‍ അഭിപ്രായം പറയുന്നവരുടെ കൂട്ടത്തിലാണ് അശ്വതി.

ആങ്കറിങ്ങിലൂടെയാണ് താരം ശ്രദ്ധ നേടിയത്. എന്നാല്‍ ഒരു ആങ്കറെന്നതിനപ്പുറം നിരവധി ആരാധകരുണ്ട് അശ്വതിക്ക്. സോഷ്യല്‍ മീഡിയയിലും വലിയൊരു ഫാന്‍ ബേസ് താരത്തിനുണ്ട്. ഇതെല്ലാം എഴുത്തുകാരി കൂടിയായ അശ്വതിയുടെ തുറന്നെഴുത്തുകളുടെയും നിലപാടുകളുടെയും ഫലാണ്. ഓരോ വിശേഷങ്ങള്‍ക്കും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സംസാരിക്കുന്നതാണ് അശ്വതിയുടെ രീതി. ഇപ്പോഴിതാ പാഠഭാഗത്തിലെ ചില പ്രായോഗിക തെറ്റുകളെ ചൂണ്ടിക്കാട്ടി, തന്റെ അഭിപ്രായം പറയുകയാണ് അശ്വതി.

കുറിപ്പിലേക്ക്...

അച്ഛനും അമ്മയും കുട്ടിയും സഹോദരങ്ങളും ചേര്‍ന്നതാണ് കുടുംബം എന്ന് ടീച്ചര്‍ കുട്ടികളോട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. ഓരോരുത്തരുടെയും വീടുകളില്‍ ആരൊക്കെയുണ്ടെന്ന് അന്വേഷിക്കുന്നു. സിലബസ് അങ്ങനെയാണ്  കേട്ടപ്പോള്‍ പക്ഷേ സിംഗിള്‍ പേരെന്റ്‌സിന്റെ കുട്ടികളെ ഓര്‍ത്തു. ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി ഒരു കുറവുമറിയിക്കാതെ മക്കളെ വളര്‍ത്തുന്ന ഒരുപാട് പെണ്ണുങ്ങളുണ്ടിവിടെ...അമ്മയില്ലാത്ത കുറവറിയിക്കാതെ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കുന്ന അച്ഛന്‍മാരുമുണ്ട്. സമൂഹത്തിലെ ഇത്തരം ചട്ടക്കൂടുകളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ അവരുടെ കുഞ്ഞുങ്ങള്‍ എങ്ങനെയാവും ഉള്‍ക്കൊള്ളുക 
തങ്ങള്‍ക്ക് മാത്രം എന്തോ ഒന്ന് കുറവാണെന്ന്, അല്ലെങ്കില്‍ തങ്ങളുടേത് ഒരു കുടുംബം പോലും അല്ലെന്നാണോ അവര്‍ മനസ്സിലാക്കേണ്ടത്? കൂടുമ്പോള്‍ സന്തോഷമുള്ളിടമെല്ലാം കുടുംബമാണെന്ന് എന്നാണീ നാടിന്റെ സിലബസ് തിരുത്തുക.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍