അവസ്ഥ എന്താണെങ്കിലും പേളിക്ക് ഫോട്ടോഷൂട്ട് നിര്‍ബന്ധമാണ്

Bidhun Narayan   | Asianet News
Published : Sep 14, 2020, 04:43 PM IST
അവസ്ഥ എന്താണെങ്കിലും പേളിക്ക് ഫോട്ടോഷൂട്ട് നിര്‍ബന്ധമാണ്

Synopsis

ശ്രീനിഷും പേളിയും വിശേഷം പങ്കുവച്ചതോടെ, ആകാംക്ഷയിലാണ് ആരാധകരെല്ലാംതന്നെ. അതിനിടെയാണ് പേളിയും ശ്രീനീഷും പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

മലയാളിക്ക് പ്രിയപ്പെട്ട താരജോടികളാണ് പേളിയും ശ്രിനീഷും. അവതാരകയും നടിയുമായ പേളിയും ശ്രിനീഷും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും മലയാളം ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരേയും മലയാളിക്ക് സ്വന്തം വീട്ടുകാരോടെന്നപോലെ ഇഷ്ടവുമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ ഗര്‍ഭിണിയായതിന്റെ സന്തോഷം പേളി പങ്കുവച്ചത്.

അതിനിടെയാണ് പേളിയും ശ്രീനീഷും പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങളുടെ പുതിയ സാധാരണകാര്യം എന്നുപറഞ്ഞാണ് ശ്രിനീഷ്, പേളി ഓക്കാനിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ കുറച്ചുമാസങ്ങളില്‍ കാണപ്പെടുന്ന ഓക്കാനപ്രതിഭാസത്തെ ചിത്രത്തിലാക്കിയിരിക്കുകയാണ് ഇരുവരും.


മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും ശ്രദ്ധേയയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷും ഷോ മുന്നേറവെ പ്രണയത്തിലാകുകയും ചെയ്തു. ആഘോഷിക്കപ്പെട്ട ഒരു പ്രണയമായി മാറുകയും ചെയ്തു.എന്നാല്‍ ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമാണോ ഇതെന്ന് പോലും ഒപ്പമുണ്ടായ മത്സരാര്‍ഥികളും പ്രേക്ഷകരും സംശയമുന്നയിച്ചു. ആ സംശയങ്ങള്‍ക്ക് എല്ലാം മറുപടിയെന്നോണം 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു. മെയ് അഞ്ച്, എട്ട് തിയ്യതികളില്‍ വിവാഹം നടന്നു. ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങള്‍ പ്രകാരം രണ്ട് തവണയായിട്ടായിരുന്നു വിവാഹം.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി