'ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്ക്'; 'മാമാങ്കം' ഓര്‍മ്മ പങ്കുവച്ച് പ്രാചി തെഹ്‍ലാന്‍

Web Desk   | Asianet News
Published : Nov 19, 2020, 09:49 PM IST
'ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്ക്'; 'മാമാങ്കം' ഓര്‍മ്മ പങ്കുവച്ച് പ്രാചി തെഹ്‍ലാന്‍

Synopsis

തന്നെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രത്യേകതയുള്ള 'മാമാങ്ക'ത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചിരുന്നു

മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് പ്രാചി തെഹ്ലാന്‍. ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കൂടിയായ പ്രാചി ദില്ലിക്കാരിയാണ്. ചരിത്ര സിനിമയിലെ കഥാപാത്രത്തെ മലയാളിത്തത്തോടെ അവതരിപ്പിച്ച പ്രാചി സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്. തന്നെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രത്യേകതയുള്ള 'മാമാങ്ക'ത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കും മുന്‍പ് പ്രാചിക്ക് നല്‍കിയിരുന്ന 'ഉണ്ണിമായ'യുടെ ക്യാരക്ടര്‍ ലുക്ക് ആയിരുന്നു അത്.

'ഉണ്ണിമായയുടെ വേഷത്തിലേക്ക് കയറുന്നതിനുമുന്നേ എന്നെ കാണിച്ച ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്കാണ് ഇടതുള്ളത്, ഞാന്‍ ഉണ്ണിമായയായി മാറിയ ചിത്രം വലതുഭാഗത്തും.' എന്നാണ് പ്രാചി കുറിച്ചിരിക്കുന്നത്. ക്യാരക്ടറിനോട് നൂറു ശതമാനം നീതി പുലര്‍ത്തിയെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായതെന്നാണ് ആരാധകര്‍ പ്രാചിയോട് പറയുന്നത്. 

ഹിന്ദിയില്‍ ടെലിവിഷന്‍ താരമായാണ് പ്രാചി സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും നിരന്തരം ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന പ്രാചി അടുത്തിടെ പങ്കുവച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാംതന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി