കൊച്ചുമകള്‍ക്ക് മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടി; 'ഫാദേഴ്സ് ഡേ'യില്‍ കൗതുക ചിത്രവുമായി ദുല്‍ഖര്‍

Published : Jun 20, 2021, 02:09 PM ISTUpdated : Jun 20, 2021, 02:27 PM IST
കൊച്ചുമകള്‍ക്ക് മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടി; 'ഫാദേഴ്സ് ഡേ'യില്‍ കൗതുക ചിത്രവുമായി ദുല്‍ഖര്‍

Synopsis

മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍

ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ കൗതുകം പകരുന്ന ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്‍ മമ്മൂട്ടി തന്‍റെ മകള്‍ മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന  പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടിയും. ഗ്ലാസില്‍ എന്തോ കുടിച്ചുകൊണ്ട് അപ്പൂപ്പനു മുന്നില്‍ കസേരയില്‍ ഇരിക്കുന്ന കുഞ്ഞു മറിയത്തിനെയും ചിത്രത്തില്‍ കാണാം.

മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍. പേരക്കുട്ടിക്ക് ജന്മദിനാശംസകളുമായി മറിയത്തിന്‍റെ ചിത്രം മമ്മൂട്ടി അന്ന് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. 

അതേസമയം ശ്രീനാഥ് രാജേന്ദ്രന്‍റെ കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസിന്‍റെ സല്യൂട്ട് എന്നിവയാണ് മലയാളത്തില്‍ ദുല്‍ഖറിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. തമിഴില്‍ നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ഹേയ് സിനാമികയിലും ദുല്‍ഖര്‍ ആണ് നായകന്‍. അതേസമയം അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭീഷ്‍മ പര്‍വ്വമാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രം. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത