'അറൈവ്ഡ് ഇന്‍ സ്‌റ്റൈല്‍'; മമ്മൂട്ടി മുംബൈയില്‍: വീഡിയോ

By Web TeamFirst Published Dec 4, 2019, 6:26 PM IST
Highlights

വമ്പന്‍ കാന്‍വാസില്‍ 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തീയേറ്ററുകളിലെത്തുക. ഡിസംബര്‍ 12നാണ് റിലീസ്.
 

സ്‌റ്റൈലിഷ് ലുക്കില്‍ മുംബൈയില്‍ മമ്മൂട്ടി. മാമാങ്കം ഹിന്ദി പതിപ്പിന്റെ പ്രൊമോഷണല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ബോളിവുഡിന്റെ തലസ്ഥാന നഗരിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ബ്ലൂ ഡെനിമും ഡാര്‍ക് ബ്ലൂ ഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് അദ്ദേഹം വേദിക്ക് സമീപത്തേക്ക് കാറില്‍ വന്നിറങ്ങുന്നത്. മമ്മൂട്ടിയെ കാത്ത് ക്യാമറാമാന്മാരുടെ വന്‍ നിരയുമുണ്ട്. നിര്‍ത്താതെ മിന്നുന്ന ഫ്‌ളാഷുകള്‍ക്കിടയില്‍ ഏതാനും നിമിഷങ്ങള്‍ ഫോട്ടോയ്ക്കുവേണ്ടി പോസ് ചെയ്തിട്ടാണ് അദ്ദേഹം പോകുന്നത്. ഇതിന്റെ വീഡിയോയ്ക്ക് യുട്യൂബില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

വമ്പന്‍ കാന്‍വാസില്‍ 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തീയേറ്ററുകളിലെത്തുക. ഡിസംബര്‍ 12നാണ് റിലീസ്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

click me!