'ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ അവൾ വിവാഹിതയായി, ഇതെന്റെ മകളുടെ ആദർശം'

Published : Apr 07, 2024, 08:08 AM IST
'ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ അവൾ വിവാഹിതയായി, ഇതെന്റെ മകളുടെ ആദർശം'

Synopsis

ദേവദത്തിന്റെയും ഷൈനയുടേതും പ്രണയ വിവാഹം ആണ്.

മ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ് ദേവദത്ത് ഷാജി. ചിത്രത്തിന്റെ എഴുത്തുകാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹിതനായത്. നടി റൈനയുടെ ഇരട്ട സഹോദരി ഷൈനയാണ് ദേവദത്തിന്റെ ഭാര്യ. ഇപ്പോഴിതാ മകളുടെ വിവാഹ ശേഷം ഷൈനയുടെ അമ്മ സുനന്ദ അപ്പുക്കുട്ടൻ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യൽ ലോകത്ത് വലിയ ചർച്ച ആയിരിക്കുകയാണ്. അചാരാനുഷ്ഠാനങ്ങൾ ഇല്ലാതെ പൊന്നില്ലാതെ വളരെ ലളിതമായാണ് വിവാഹം നടന്നതെന്നും ഷൈനയുടെ തീരുമാനത്തിൽ അഭിമാനമാണെന്നും സുനന്ദ പറഞ്ഞു. 

"എന്റെ തക്കു വിവാഹിതയായി. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപെട്ടവരുടെ സാന്നിധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ "ദേവവധുവായി". തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച് അഭിമാനം, ആളുകൾ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് എന്റെ ചെറിയ ആശങ്കക്ക് അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞതിന്!! കൂടെ കട്ടക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം. സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ... ഇത് എന്റെ മകളുടെ ആദർശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇൻഡിപെൻഡന്റ് ആയ തക്കുന്റെ കൂടെ നിൽക്കുക എന്നുള്ളത് തന്നെയാണ്  ഒരു അമ്മ എന്ന നിലയിൽ എനിക്ക് അവൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.ഈ തീരുമാനത്തെ ഏറ്റവും അഭിമാനത്തോടെയും സ്നേഹത്തോടെയും കണ്ട സുബിക്കും ശിവേട്ടനും ചിന്നുമോൾക്കും സുജാതക്കും സുഷമക്കും  ഉണ്ണിക്കും നിങ്ങൾ സൂപ്പറാ. അച്ഛൻ നിങ്ങളെയോർത്ത് എന്നും അഭിമാനിച്ചിരുന്നു. ഇപ്പോളത് നൂറിരട്ടി ആയികാണും തക്കുമോളെ അഗു... ഉമ്മ ഉമ്മ ഉമ്മ", എന്നാണ് സുനന്ദ കുറിച്ചത്. 

ബജറ്റ് 9കോടി, ആദ്യദിനം 90 ലക്ഷം, പിന്നീട് കോടികൾ; സൂപ്പർ താരങ്ങൾക്കൊപ്പം കട്ടയ്ക്ക്, 'പ്രേമലു' നേടിയത് ?

അതേസമയം, ദേവദത്തിന്റെയും ഷൈനയുടേതും പ്രണയ വിവാഹം ആണ്. ചിറ്റൂർ രജിസ്റ്റർ ഓഫീസിൽ വച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. മൂന്ന് വർഷമായി പരസ്പരം അറിയാമായിരുന്ന ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുകയും വീട്ടുകാരെ അറിയിക്കുകയും ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത