'എല്ലാ ദിവസവും ഞാൻ തല്ലുണ്ടാക്കുന്നയാൾ, അമ്മയാണ് എൻറെ അടുത്ത സുഹൃത്ത്'; മാതാപിതാക്കളെക്കുറിച്ച് ഹരിത

Published : Apr 06, 2024, 07:02 PM IST
 'എല്ലാ ദിവസവും ഞാൻ തല്ലുണ്ടാക്കുന്നയാൾ, അമ്മയാണ് എൻറെ അടുത്ത സുഹൃത്ത്'; മാതാപിതാക്കളെക്കുറിച്ച് ഹരിത

Synopsis

മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഹരിതയുടെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കളും ഒപ്പം ഉണ്ടായതിൻറെ സന്തോഷത്തിലാണ് ഹരിത ചിത്രങ്ങളും കുറിപ്പും പങ്കുവെക്കുന്നത്. 

കൊച്ചി: മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഹരിത നായർ. സീ കേരളം സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലെ വില്ലത്തി സുസ്മിതയെ അത്രയേറെ ആളുകൾക്ക് ഇഷ്ടമാണ്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്ക്രീനിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും ആക്ടീവായ താരം തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. അടുത്തിടെയാണ് നടി വിവാഹിതയായത്. അതിൻറെ വിശേഷങ്ങളെല്ലാം താരം ആരാധകരെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് തൻറെ ഭർത്താവിനെ നടി പരിചയപ്പെടുത്തിയത്. 

ഇപ്പോഴിതാ, മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഹരിതയുടെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കളും ഒപ്പം ഉണ്ടായതിൻറെ സന്തോഷത്തിലാണ് ഹരിത ചിത്രങ്ങളും കുറിപ്പും പങ്കുവെക്കുന്നത്. "എൻറെ ജിവിതത്തിലുടനീളം എൻറെ ഏറ്റവും വലിയ പിന്തുണയും നെടുംതൂണും എൻറെ മാതാപിതാക്കളാണ്. പ്രത്യേകമായി എൻറെ അമ്മ, എല്ലാ ദിവസവും ഞാൻ തല്ലുണ്ടാക്കുന്നയാൾ, അമ്മയാണ് എൻറെ അടുത്ത സുഹൃത്ത്. 

എൻറെ ഓരോ പിറന്നാൾ ദിനത്തിലും എന്നെ ഏറെ ചിന്തിപ്പിക്കുന്നത് എന്നോടൊപ്പം നിങ്ങളുടെ പ്രായവും കൂടുകയാണ് എന്നുള്ളതാണ്. കഴിഞ്ഞ വർഷം ഞാനൽപ്പം സെൽഫിഷായി പിറന്നാൾ ദിനത്തിൽ ഒറ്റയ്ക്ക് ട്രിപ്പ് പോയി, പക്ഷേ ഇത്തവണ ഞാനെൻറെ പിരിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുകയാണ്". ഭർത്താവിനെ മെൻഷൻ ചെയ്ത് നിങ്ങളിലൂടെയാണ് ഞങ്ങളുടെ കുടുംബം പൂർണമായതെന്നും നടി പറയുന്നുണ്ട്. 

വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഹരിത വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയത്. സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്‍. ഞാന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു. ഏഴ് മാസത്തെ പരിചയമാണുള്ളത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണെന്നായിരുന്നു പ്രേക്ഷകർക്ക് മുന്നില്‍ ആദ്യമായെത്തിയ സനോജ് പറഞ്ഞത്.

ബ്രാഡ് പിറ്റ് ശരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് ആഞ്ജലീന ; കോടതിയിൽ തെളിയിക്ക് എന്ന് വെല്ലുവിളിച്ച് ബ്രാഡ്

ഇന്ത്യൻ 2 റിലീസ് പ്രഖ്യാപനം; വമ്പന്‍ അപ്ഡേറ്റ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത