നമിതയുടെ കഫെയില്‍ സര്‍പ്രൈസ് അതിഥിയായി മമ്മൂട്ടി; ചിത്രങ്ങള്‍

Published : Jan 20, 2023, 12:57 PM IST
നമിതയുടെ കഫെയില്‍ സര്‍പ്രൈസ് അതിഥിയായി മമ്മൂട്ടി; ചിത്രങ്ങള്‍

Synopsis

18 ന് ആയിരുന്നു സ്ഥാപനത്തിന്‍റെ ഉദ്ഘാടനം

കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ താരമാണ് നമിത പ്രമോദ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനായ ഈശോ ആണ് നമിതയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഇപ്പോഴിതാ ബിസിനസ് രംഗത്ത് ഒരു സ്വന്തം സംരംഭവുമായി എത്തിയിരിക്കുകയാണ് നമിത. ഒരു കോഫി ഷോപ്പ് ആണ് അത്. സമ്മര്‍ ടൌണ്‍ റെസ്റ്റോ കഫെ എന്ന പേരില്‍ കൊച്ചി പനമ്പിള്ളി നഗറിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. 18 ന് ആരംഭിച്ച കഫെയില്‍ അപ്രതീക്ഷിതമായി ഒരു സവിശേഷ അതിഥി എത്തിയതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നമിത. 

മറ്റാരുമല്ല, മമ്മൂട്ടിയാണ് മുന്‍കൂട്ടി അറിയിക്കാതെ നമിതയുടെ സ്ഥാപനത്തില്‍ എത്തിയത്. സംവിധായകനും നടനുമായ രമേശ് പിഷാരടിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആരാണ് വന്നിരിക്കുന്നതെന്ന് നോക്കൂ. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. ഈ സര്‍പ്രൈസിന് നന്ദി മമ്മൂക്ക, മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്കൊപ്പം നമിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സിനിമയില്‍ നമിതയുടെ സുഹൃത്തുക്കളില്‍ പലരും ഉദ്ഘാടനത്തിന് എത്തിയിരുന്നു. അനു സിത്താര, രജിഷ വിജയന്‍, മിയ, അപര്‍ണ ബാലമുരളി, ദിലീപിന്‍റെ മകള്‍ മീനാക്ഷി, നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവരൊക്കെ പരിപാടിക്ക് എത്തിയിരുന്നു. 

ALSO READ : 'കൊട്ട മധുവില്‍ ഒരു ശതമാനം പോലും പൃഥ്വിരാജ് ഇല്ല'; 'കാപ്പ'യിലെ പ്രകടനത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍

മലയാള സിനിമയുടെ ഗതി മാറ്റിയ 2011 ചിത്രം ട്രാഫിക്കിലൂടെയാണ് നമിത പ്രമോദ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പുതിയ തീരങ്ങള്‍, സൌണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, അമര്‍ അക്ബര്‍ ആന്‍റണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തിയ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി