"മണിപ്പൂർ ഫയൽസ്" ചെയ്യൂ"; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

Published : Jul 23, 2023, 09:12 AM ISTUpdated : Jul 23, 2023, 02:34 PM IST
"മണിപ്പൂർ ഫയൽസ്" ചെയ്യൂ"; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

Synopsis

എന്നാല്‍ മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്  വിവേക് ​​അഗ്നിഹോത്രി നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ദില്ലി:  'ദി കശ്മീർ ഫയൽസ്'  എന്ന ചിത്രത്തിന്‍റെ സംവിധായകനായ വിവേക് ​​അഗ്നിഹോത്രി അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഒരു എക്സ്റ്റന്‍റഡ് പതിപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇത് സീ 5 ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യും. 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷമാണ്  വിവേക് ​​അഗ്നിഹോത്രി തന്‍റെ പുതിയ പ്രൊജക്ടുമായി രംഗത്തെത്തിയത്. 2022-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.  'ദി കശ്മീർ ഫയൽസ് അണ്‍ റിപ്പോര്‍ട്ടഡ് എന്നാണ് പുതിയ പതിപ്പ് ചിത്രത്തിന്‍റെ പേര്. 

എന്നാല്‍ മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്  വിവേക് ​​അഗ്നിഹോത്രി നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. മണിപ്പൂരിലെ സംഘര്‍ഷം സംബന്ധിച്ച വീഡിയോ വൈറലായതിന് പിന്നാലെ സുപ്രീംകോടതി ഇടപെടല്‍ ചൂണ്ടിക്കാട്ടി  വിവേക് ​​അഗ്നിഹോത്രി കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. അതില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്. 

"ഇന്ത്യൻ ജുഡീഷ്യറി കശ്മീരി ഹിന്ദു വംശഹത്യയോട് നിശബ്ദത പാലിച്ചു. നമ്മുടെ ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കശ്മീരി ഹിന്ദുക്കളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിൽ സുപ്രീകോടതി പരാജയപ്പെട്ടു, ഇപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു"

എന്നാല്‍ ഇതിന് മറുപടിയായി ഒരു ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും. "എന്തിന് സമയം പാഴാക്കുന്നു, നിങ്ങള്‍ ആണാണെങ്കില്‍ പോയി മണിപ്പൂര്‍ ഫയല്‍സ് എടുക്കൂ" എന്ന് വിവേക് ​​അഗ്നിഹോത്രി മറുപടി ലഭിച്ചു.

അതിന് പിന്നാലെയാണ് ഇതിനോട് പ്രതികരിച്ച് സംവിധായകന്‍ വീണ്ടും ട്വീറ്റ് ചെയ്തത്. "ഞാന്‍ തന്നെ ആ ചിത്രം നിര്‍മ്മിക്കണം എന്ന് വിശ്വാസം രേഖപ്പെടുത്തിയതിന് നന്ദി. എല്ലാം ചിത്രവും ഞാന്‍ തന്നെ എടുക്കണം എന്ന് അന്തിനാണ് നിര്‍ബന്ധം. നിങ്ങളുടെ 'ടീം ഇന്ത്യ'യില്‍ അതിന് കഴിവുള്ള ആണുങ്ങളായ ഫിലിംമേക്കേര്‍സ് ഒന്നും ഇല്ലെ?" - ഇതായിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടി. 

നോളന്‍ ചിത്രം ഓപ്പൺഹൈമര്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ ആദ്യദിനം നേടിയ കളക്ഷന്‍ പുറത്ത്.!

പുഷ്പ 2 മരണമാസായിരിക്കും; കാരണം ഇതാണ്, വൈറലായി അല്ലുവിന്‍റെ ഡയലോഗ്.!

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത