നിശ്ചയദാര്‍ഢ്യത്തിന്‍റെ 'പിന്നാമ്പുറ കഥ': 'മനസമ്മതം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍' എത്തി

Published : Aug 09, 2023, 08:31 AM IST
നിശ്ചയദാര്‍ഢ്യത്തിന്‍റെ 'പിന്നാമ്പുറ കഥ':  'മനസമ്മതം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍' എത്തി

Synopsis

'നോ വയലന്‍സ്, നോ ക്രൈം, ലൗ ആന്‍ഡ് ലൗ ഓണ്‍ലി' എന്നാണ്. ഒരു യുവാവിന് നേഴ്‌സിനോട് തോന്നുന്ന പ്രണയവും അതിന്റെ വളര്‍ച്ചയും മറ്റുമാണ് ചിത്രം പറയുക. 

സാന്ത്വനം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായ കണ്ണനും അച്ചുവും ഒന്നിക്കുന്ന ഷോര്‍ട്ട് ഫിലിം മനസ്സമ്മതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുഷ മാര്‍ട്ടിനും അച്ചു സുഗന്ധും പ്രധാന വേഷത്തിലെത്തുന്ന ഷോര്‍ട്ട്ഫിലിം കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിപിന്‍ മേലേക്കൂറ്റാണ്. നര്‍മ്മത്തില്‍ ചാലിച്ച മുഹൂര്‍ത്തങ്ങളും, പ്രണയവും അടങ്ങുന്ന ഒരു ഫീല്‍ഗുഡ് എന്റര്‍ടെയിനറാണ് മനസ്സമ്മതമെന്നാണ് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. പോസ്റ്ററിന്റെ കൂടെ പങ്കുവച്ചിരിക്കുന്ന വാക്കുകള്‍, 'നോ വയലന്‍സ്, നോ ക്രൈം, ലൗ ആന്‍ഡ് ലൗ ഓണ്‍ലി' എന്നാണ്. ഒരു യുവാവിന് നേഴ്‌സിനോട് തോന്നുന്ന പ്രണയവും അതിന്റെ വളര്‍ച്ചയും മറ്റുമാണ് ചിത്രം പറയുക. ഏഷ്യാനെറ്റിലെ സാന്ത്വനം പരമ്പരയിലും ജോഡികളായാണ് മഞ്ജുഷയും അച്ചു സുഗന്ധും എത്തുന്നത്. പരമ്പരയിലും നിരവധി ആരാധകരെ സമ്പാദിച്ച ജോഡികളുടെ വ്യത്യസ്തമായൊരു വരവിനായി മലയാളികളും കാത്തിരിപ്പാണ്.

ചിത്രത്തിന്റെ സ്‌ക്രീന്‍ കഥയെ വെല്ലുന്നതാണ് ചിത്രത്തിന്റെ പിന്നണി കഥ. സിനിമാ മോഹവുമായി നടന്ന പത്തനംതിട്ടക്കാരനായ ബിപിന്‍, വീട്ടിലെ സാഹചര്യം മാനിച്ചാണ് സ്വപ്‌നങ്ങളെല്ലാം മനസ്സിലൊതുക്കി അയര്‍ലന്‍ഡിലേക്ക് വിമാനം കയറുന്നത്. വിദേശത്ത് നേഴ്‌സിന്റെ കുപ്പായമണിഞ്ഞപ്പോഴും ബിപിന്റെ സിനിമാ മോഹങ്ങള്‍ ക്യാമറയിലെന്നവണ്ണം മനസ്സില്‍ നിറഞ്ഞുകൊണ്ടേയിരുന്നു. അയര്‍ലന്‍ഡില്‍ ചെറിയ വര്‍ക്കുകള്‍ ചെയ്ത് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ച ശേഷമാണ് പണ്ടത്തെ ആ ആഗ്രഹം ബിപിന്‍ പൊടിതട്ടിയെടുക്കുന്നത്. നാട്ടിലൊരു ചിത്രം ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇരുപത് ദിവസത്തെ ലീവെടുത്ത് നാട്ടിലെത്തി വര്‍ക്ക് പൂര്‍ത്തിയാക്കി ബിപിന്‍ മടങ്ങിയത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

നിഷാ ജോസഫ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിനായി, ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ബോണി ലൂയിസാണ്. ക്യാമറ ചെയ്തിരിക്കുന്നത് അപ്പു, ക്രിയേറ്റീവ് ഡയറക്ടര്‍ സുധീഷ് മോഹന്‍, ചിത്രത്തിനായി ജിജോ ജോജി മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. വലിയൊരു സ്വീകരണമാണ് പെട്ടന്നുതന്നെ പോസ്റ്ററിന് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.

പ്രശ്‌നത്തിനിടയിലും പൊന്നില്‍ കുളിച്ച് 'ദേവികമോള്‍' : സാന്ത്വനം റിവ്യു

'ഇന്നച്ചനും മാമുക്കോയയും ഇപ്പോ സിദ്ദിഖും; റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി വാക്കുകളിടറി സായികുമാര്‍

Asianet News Live

PREV
click me!

Recommended Stories

'അലമാരയിൽ പൈസ വച്ചാൽ കൂടില്ല, സ്വർണം നല്ല ഇൻവെസ്റ്റ്മെന്റെ'ന്ന് നവ്യ; 'ഉള്ളവർക്ക് നല്ലതെ'ന്ന് കമന്റുകൾ
30കൾ ആഘോഷമാക്കുന്ന പെണ്ണൊരുത്തി..; ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് അഹാന