
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ എന്നും വളരെ ആരാധകരുള്ള ഒരു സംഗീത വിഭാഗമാണ് കവര്‍ സോംഗുകള്‍. വളരാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ ഹിറ്റ് ഗാനങ്ങളുടെ തങ്ങളുടെ പതിപ്പ് പാടി സോഷ്യല്‍ മീഡിയ വഴി വൈറലാക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ അടുത്തിടെ തമിഴില്‍ ഒരു ഗായകന്‍റെ കവര്‍ സോംഗ് ശ്രദ്ധിക്കപ്പെട്ടു. പഴയ ടി എം സൗന്ദരരാജന്‍റെ തമിഴ് ഹിറ്റുകളാണ് അത്യവശ്യം വയസുള്ള ഈ ഗായകന്‍ പാടിയത്.
ഓഡികാറില്‍ വന്നിറങ്ങി പാതയോരങ്ങളിലും മറ്റും നിന്നുള്ള ഇദ്ദേഹത്തിന്‍റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എഎസ്ബി എന്ന യൂട്യൂബ് ചാനലില്‍ വലിയ വ്യൂ ഒന്നും ലഭിക്കാതെ ഇരുന്ന വീഡിയോയുടെ ക്ലിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തല നരച്ച ഈ മുതിര്‍ന്ന ഗായകന്‍ ഒരു സാധാരണക്കാരനല്ല എന്ന് തിരിച്ചറിഞ്ഞതാണ് മറ്റൊരു കൌതുകം. മുന്‍പ് ബാല നടിയും പിന്നീട് നായികയുമായി തിളങ്ങിയ ശാലിനിയുടെ പിതാവാണ് ഇത്. തമിഴ്നാട്ടില്‍ ഇദ്ദേഹം തല അജിത്തിന്‍റെ ഭാര്യപിതാവ് എഎസ് ബാബുവാണ്.
ടി എം സൗന്ദരരാജന്‍റെ അതേ ശബ്ദത്തിലാണ് എഎസ് ബാബുവിന്‍റെ ഗാനങ്ങള്‍ എന്നാണ് ഇത് കേട്ട ആരാധകര്‍ പറയുന്നത്. അവരുടെ ആശംസ സന്ദേശങ്ങളും അതിന് ബാബു നല്‍കുന്ന ഉത്തരങ്ങളും അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലില്‍ കാണാം. വളരെ പ്രഫഷണലായി തന്നെ ചിത്രീകരിച്ചതാണ് കവര്‍ സോംഗുകള്‍ എന്നതും വീഡിയോയില്‍ നിന്നും മനസിലാക്കാം.
ബാബുവിനെപ്പോലെ തന്നെ സിനിമയ്ക്ക് പുറമേ താല്‍പ്പര്യങ്ങള്‍ സൂക്ഷിക്കുന്നയാളാണ് മകള്‍ ശാലിനിയുടെ ഭര്‍ത്താവ് അജിത്തും. അജിത്തിന് സിനിമ മാത്രമല്ല ബൈക്ക് റൈഡിംഗും താല്‍പര്യമുള്ള ഒന്നാണ്. നിരവധി തവണ അജിത്ത് വിവിധ രാജ്യങ്ങളിലേക്ക് ബൈക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. അടുത്തിടെ അജിത്ത് യൂറോപ്പ് ടൂര്‍ നടത്തിയിരുന്നു. അജിത്തിന്റെ വേള്‍ഡ് ടൂറിന്റെ ഫോട്ടോ ഭാര്യ ശാലിനി പങ്കുവച്ചിരുന്നു.
അജിത്ത് നായകനായി 'വിഡാമുയര്‍ച്ചി' എന്ന ചിത്രീകരണമാണ് ചിത്രീകരണം ആരംഭിക്കാനുള്ളത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം.
സാന്ദ്ര ബുള്ളോക്കിന്‍റെ ജീവിത പങ്കാളി ബ്രയാൻ റാൻഡൽ 57മത്തെ വയസില്‍ അന്തരിച്ചു
'നിങ്ങളെപ്പോലെ മറ്റൊരാളില്ല': ഫഹദിനെ ചേര്‍ത്ത് പിടിച്ച് ജന്മദിനാശംസയുമായി നസ്രിയ