
തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും 'വാസവദത്ത'യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ സുബ്രഹ്‍മണ്യൻ മലയാളികള്‍ക്ക് സുപരിചിതമാക്കി. 'പൂക്കാലം വരവായി' എന്ന സീരിയലിലെ വില്ലത്തി വേഷവും മനീഷയെ സ്വീകരണ മുറിയിലെ സാന്നിദ്ധ്യമാക്കി. കലാലോകത്ത് ഗായികയായും വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷ ഒടുവിൽ മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്കും എത്തിയിരുന്നു. തുടക്കം മുതൽ ചർച്ച ചെയ്യപ്പെട്ടത് മനീഷയും സീരിയലിലെ മകനായ സാഗറും ഷോയിൽ എങ്ങനെയായിരിക്കും എന്നതായിരുന്നു. ജീവിതത്തിലും സാഗറും, മനീഷയും തമ്മിലുള്ള ആത്മബന്ധം വലുതാണ്. എങ്കിലും ബിഗ് ബോസ് വീട്ടിൽ വച്ച് പലപ്പോഴും തനിക്ക് പറയാൻ ഉള്ള കാര്യങ്ങൾ ഇരുവരും പരസപരം പറഞ്ഞിട്ടുമുണ്ട്.
ഇപ്പോൾ വൈറലാകുന്നത് മനീഷയും, സാഗറും തമ്മിലുള്ള ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ്. അമ്മയും മകനും എന്ന ആത്മബന്ധം ഒരിക്കൽ കൂടി ഊന്നി പറയുന്നതാണ് ഫോട്ടോഷൂട്ട് എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുകള്‍ക്കൊപ്പം നെഗറ്റീവ് കമന്റുകളും നിമിഷ നേരം കൊണ്ടാണ് നിറഞ്ഞത്. ബിഗ്‌ബോസ് പ്രേക്ഷകരുടെ വകയായിരുന്നു നെഗറ്റീവ് കമന്റുകൾ. ബിഗ് ബോസിൽ വീണ്ടും പുറത്തായ സന്ദർഭത്തിൽ മനീഷ ശോഭയെ കുറിച്ച് പറഞ്ഞ വാക്കുകളോടാണ് ഒരാൾ പ്രതികരിക്കുന്നത്. എന്നാൽ ഇതിനെല്ലാം കൃത്യമായ മറുപടികള്‍ നൽകുന്നതിൽ മനീഷ മടികാണിച്ചിട്ടില്ല.
മനീഷ സീരിയലിനു പുറമേ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മോഹൻലാല്‍ ചിത്രമായ 'തന്മാത്ര'യിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. 'രസതന്ത്രം', 'എന്നും എപ്പോളും', 'ജനമൈത്രി' തുടങ്ങി പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ടോളം സിനിമകളില്‍ ഡബ്ബ് ചെയ്‍തിട്ടുമുണ്ട്.
ALSO READ : 'ഹൗസിനുള്ളില്‍ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്, പക്ഷേ'; ആരാധകരോട് അഖിലിന് പറയാനുള്ളത്
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ