Asianet News MalayalamAsianet News Malayalam

പുതിയ മേക്കോവറിൽ ആര്യ, വൈറല്‍ ആയി ചിത്രങ്ങൾ

ബിസിനസ് രംഗത്തും സജീവമാണ് ആര്യ

arya babu new haircut pics went viral nsn
Author
First Published Jul 4, 2023, 9:00 AM IST

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് ആര്യ. അവതാരകയായും അഭിനേത്രിയായും തിളങ്ങിയ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇടയ്ക്ക് ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. ബഡായി ബംഗ്ലാവില്‍ കാണുന്ന പോലെയാണ് താനെന്നാണ് പലരും കരുതിയത്. അത് വെറുമൊരു ക്യാരക്ടറാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്നും ആളുകള്‍ മനസിലാക്കിയത് ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ്, ആര്യ പറഞ്ഞിരുന്നു.

കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ആര്യ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ചെയ്ഞ്ച് ചോദിച്ചവര്‍ക്ക് പുത്തന്‍ ചിത്രങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ആര്യ. വീണ്ടും ഷോര്‍ട്ട് ഹെയറിലേക്ക് മാറി. സജിത്ത് ആന്‍ഡ് സുജിത്തിനാണ് ഇതിനുള്ള ക്രഡിറ്റെന്നും താരം കുറിച്ചിരുന്നു. ഇത് അടിപൊളിയായി, കിടിലന്‍ ലുക്ക്, സുന്ദരിയായി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. സ്‌നേഹം അറിയിച്ചവര്‍ക്കെല്ലാം ആര്യയും മറുപടി നല്‍കിയിരുന്നു. ഇടയ്ക്ക് മകളായ റോയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായും ആര്യ എത്തിയിരുന്നു. വിവാഹമോചിതരാണെങ്കിലും മകളുടെ കാര്യങ്ങള്‍ക്കായി തങ്ങള്‍ ഒന്നിച്ച് നില്‍ക്കാറുണ്ടെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.

ബിസിനസ് രംഗത്തും സജീവമാണ് ആര്യ. "വളരെക്കാലം മുന്‍പേ ആഗ്രഹിച്ച കാര്യമാണ് ഇത്. മകളുടെ പിറന്നാള്‍ ദിനത്തിലായിരുന്നു കൊച്ചിയിലേക്കും ബിസിനസ് വ്യാപിപ്പിച്ചത്. കട്ട സപ്പോര്‍ട്ടുമായി സുഹൃത്തുക്കളും ആര്യയ്‌ക്കൊപ്പമുണ്ട്. സീരിയലില്‍ എനിക്ക് ക്യാരക്ടര്‍ റോളുകളായിരുന്നു. സിനിമയിലേക്ക് ഒരു എന്‍ട്രി ലഭിക്കുമെന്ന് കരുതിയില്ല. സിനിമയിലേക്ക് നൂറ് ശതമാനം അവസരം ലഭിക്കാന്‍ കാരണം ബഡായി ബംഗ്ലാവ് ആണ്. അതിലേക്ക് ആദ്യം അവസരം കിട്ടിയപ്പോള്‍ എനിക്കിത് ചെയ്യാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അതിന്റെ ഹിന്ദി വേര്‍ഷനായ കപില്‍ ശര്‍മ്മയുടെ ഷോ ഞാന്‍ കാണാറുണ്ടായിരുന്നു. ചാനലിന് നല്ല ആത്മവിശ്വാസമായിരുന്നു. ചെയ്തിട്ട് ശരിയായില്ലെങ്കില്‍ നിര്‍ത്താമെന്ന് പറഞ്ഞിട്ടാണ് ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്തത്", ആര്യ നേരത്തേ പറഞ്ഞിരുന്നു.

ALSO READ : '2024 ലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്ന്'; 'വൃഷഭ'യെക്കുറിച്ച് നിര്‍മ്മാതാവ്

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

Follow Us:
Download App:
  • android
  • ios