‘ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട അംഗീകാരം’; മണികണ്ഠന്‍ ആചാരി പറയുന്നു

Web Desk   | Asianet News
Published : Feb 06, 2021, 08:21 AM ISTUpdated : Feb 06, 2021, 08:23 AM IST
‘ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട അംഗീകാരം’; മണികണ്ഠന്‍ ആചാരി പറയുന്നു

Synopsis

സിനിമയില്‍ വ്യത്യസ്തയുള്ള ഏഴു ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ ചിത്രമാണ് കോബ്ര. 

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍  സാധിച്ചത് വലിയ അം​ഗീകാരമായി കാണുന്നുവെന്ന് നടൻ മണികണ്ഠന്‍ ആചാരി. വിക്രം നായകനാവുന്ന ‘കോബ്ര‘യിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇർഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു മണികണ്ഠന്‍റെ പോസ്റ്റ്. 

‘വിക്രം സാർ നായകനാവുന്ന കോബ്ര എന്ന  സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു , .... അദ്ധേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതും അദ്ധേഹത്തിൽ നിന്ന് ലഭിച്ച പ്രശംസയും വിലപ്പെട്ട അംഗീകാരമായി കരുതുന്നു‘, എന്നാണ് മണികണ്ഠൻ കുറിച്ചത്. 

വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു , .......

Posted by Manikanda Rajan on Friday, 5 February 2021

വിക്രമിനെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കോബ്ര'. വില്ലന്‍ വേഷത്തിലാണ് ചിത്രത്തിൽ ഇര്‍ഫാന്‍ പത്താന്‍ എത്തുന്നത്. മലയാളത്തില്‍ നിന്നും റോഷന്‍ മാത്യുവും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ വ്യത്യസ്തയുള്ള ഏഴു ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ ചിത്രമാണ് കോബ്ര. 

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത