ചെറിയ പേരാണങ്കിലും വലിയ അർത്ഥമുള്ളതാണ്; മകനെ പരിചയപ്പെടുത്തി മണികണ്ഠൻ

Web Desk   | Asianet News
Published : May 13, 2021, 02:32 PM IST
ചെറിയ പേരാണങ്കിലും വലിയ അർത്ഥമുള്ളതാണ്; മകനെ പരിചയപ്പെടുത്തി മണികണ്ഠൻ

Synopsis

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി.

മാർച്ചിലായിരുന്നു തനിക്ക് മകൻ പിറന്ന സന്തോഷം നടൻ മണികണ്ഠൻ ആരാധകരുമായി പങ്കുവച്ചത്. ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയാണ് ആ സന്തോഷം താരം പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ കുഞ്ഞ് രാജകുമാരന് പേരിട്ട വിവരമാണ് മണികണ്ഠൻ അറിയിക്കുന്നത്. 

“ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ…. ഇസൈ മണികണ്ഠൻ”എന്നാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് കുടുംബത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. 

നമസ്കാരം .... ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി...

Posted by Manikanda Rajan on Thursday, 13 May 2021

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി.ലോക്ക്ഡൗണിനിടെ ആയിരുന്നു ഈ അതുല്യ പ്രതിഭയും മരട് സ്വദേശിയായ അഞ്ജലിയും തമ്മിൽ വിവാഹിതരായത്.  വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ മണികണ്ഠന് സാധിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക