'എങ്ങനുണ്ടായിരുന്നു സഹോ' എന്ന് ശരണ്യ; 'കുട്ടി സ്റ്റോറി'യുമായി മണിക്കുട്ടൻ

By Web TeamFirst Published May 27, 2021, 10:40 AM IST
Highlights

കൊവിഡ് പശ്ചാത്തലത്തിൽ ഷോ നിർത്തിവച്ചതോടെ വിജയികളെ തെരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്.

ലയാളികളിൽ ഏറെ പ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ മൂന്നിനെ കുറിച്ചാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ ചർച്ച. കൊവിഡ് പശ്ചാത്തലത്തിൽ ഷോ നിർത്തിവച്ചതോടെ വിജയികളെ തെരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. 

മൂന്നാം സീസണിൽ ഏറെ ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. വലിയ പിന്തുണ സോഷ്യൽ മീഡിയയിലും മറ്റുമായി മണിക്കുട്ടന് ലഭിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഷോ അവസാനിച്ച ശേഷം  ഉറ്റ സുഹൃത്ത് ഡോ. അരവിന്ദ് കൃഷ്ണയുടെ വീട്ടിലെത്തിയ മണിക്കുട്ടന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. 

അരവിന്ദിന്റെ ഭാര്യയും നടിയും നർത്തകിയുമായ  ശരണ്യയുടെ  ഒപ്പമുള്ള വീഡിയോ ആണ് മണിക്കുട്ടൻ പങ്കുവച്ചിരിക്കുന്നത്. തങ്കച്ചിക്കൊപ്പം എന്നാണ് മണിക്കുട്ടൻ കുറിച്ചിരിക്കുന്നത്. 'അപ്പോ സഹോ, എങ്ങനുണ്ടായിരുന്നു എക്സ്പീരിയൻസ്?'- എന്ന ശരണ്യ ചോദിക്കുമ്പോൾ മറുപടിയായി മാസ്റ്റർ എന്ന ചിത്രത്തിലെ 'ലൈഫ് ഈസ് എ കുട്ടി സ്റ്റോറി' എന്ന പാട്ട് പാടുകയാണ് മണിക്കുട്ടൻ.        

നേരത്തെ അരവിന്ദിനൊപ്പം ലൈവിലെത്തിയ മണിക്കുട്ടൻ പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. ഇത്രയും പിന്തുണയുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു മണിക്കുട്ടന്റെ വാക്കുകൾ.

രണ്ടാം സീസണിലേത് പോല തന്നെ ബിഗ് ബോസ് മൂന്നാം സീസണും കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചെങ്കിലും. ഇത്തവണ വിജയി ഉണ്ടാകുമെന്ന് ചാനൽ പ്രഖ്യാപിച്ചിട്ടുണ്ട്. 95 ദിവസം പിന്നിട്ട ഷോയൽ മത്സരാർത്ഥികൾക്കായി വോട്ടിങ് അനുവദിച്ചിരിക്കുകയാണിപ്പോൾ. 

തിങ്കളാഴ്ച രാത്രി 11 മണി മുതൽ ആരംഭിച്ച വോട്ടിങ് ഇപ്പോഴും നടക്കുകയാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ വോട്ടിങ് ക്ലോസ് ചെയ്യും. മണിക്കുട്ടന് പുറമെ ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, സായി വിഷ്ണു, ഋതു മന്ത്ര, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിൽ മത്സരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!