മഞ്ജുവിന് ഇതെന്തുപറ്റി! മേക്കോവറിൽ ആകെ ഒരു മാറ്റം; മുൻ കാലങ്ങളിൽ കാണാത്ത പുതുമയെന്ന് ആരാധകരും

Published : Nov 07, 2024, 10:22 PM IST
 മഞ്ജുവിന് ഇതെന്തുപറ്റി! മേക്കോവറിൽ ആകെ ഒരു മാറ്റം; മുൻ കാലങ്ങളിൽ കാണാത്ത പുതുമയെന്ന് ആരാധകരും

Synopsis

തുറന്നു പറച്ചിലുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയ്ക്ക് തക്കതായ മറുപടിയും താരം നല്‍കാറുണ്ട്.

സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും ഒരുപോലെ സജീവമാണ് നടി മഞ്ജു പത്രോസ്. ടെലിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ ചെറിയ റോളുകൾ ചെയ്തു തുടങ്ങി. ഇതിനിടെ ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ പോയതോടെയാണ് മഞ്ജു പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. തുറന്നു പറച്ചിലുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയ്ക്ക് തക്കതായ മറുപടിയും താരം നല്‍കാറുണ്ട്.

സോഷ്യൽ മീഡിയയിലും യുട്യൂബിലും നിറ സാന്നിധ്യമായ മഞ്ജു പങ്കുവെച്ച വേറിട്ട ചിത്രം ഏറ്റെടുക്കുകയാണ് ആരാധകർ. പതിവ് സ്റ്റൈലിൽ നിന്ന് മാറി കിടിലൻ മേക്കോവറിലാണ് മഞ്ജു ചിത്രത്തിൽ കാണപ്പെടുന്നത്. സാരിയിൽ താരത്തെ സ്ഥിരമായി കണ്ടിട്ടുണ്ടെങ്കിലും ഇതേ രീതിയിൽ ആദ്യമാണെന്ന് കമന്റുകളും ശരിവെക്കുന്നു. മുടി കെട്ടി പൂവ് ചൂടി ഗ്ലോവിംഗ് മേക്കപ്പും ചെയ്താണ് താരം എത്തിയിരിക്കുന്നത്.

ഡാർക്ക്‌ തീമിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. സാരിക്കൊപ്പം ലോങ്ങ്‌ സ്ലീവ് ബ്ലൗസ് ഉപയോഗിച്ചതും ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഇതേ സീരിസിലെ കൂടുതൽ ചിത്രങ്ങൾക്ക് കാത്തിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. ബോഡി ഷെയിം കമന്റുകൾക്കെതിരെ താരം നിരന്തരമായി പ്രതികരിക്കാറുണ്ട്. 

'ബോഡി ഷെയിമിങ് കമന്റുകൾ വല്ലാതെ വിഷമിപ്പിക്കും. പക്ഷേ നിരന്തരം കേൾക്കുമ്പോൾ നമ്മൾ അതിനോട് യൂസ്ഡ് ആകും. എല്ലാവർക്കും ഇൻഫോരിയോരിറ്റി കോംപ്ലക്സ് ഉണ്ടാകും. കാരണം ചെറുപ്പം മുതൽ കേൾക്കുന്നതല്ലേ ഇതൊക്കെ. ഡാർക്ക് സ്കിൻ ടോണുള്ള ഒരാൾ ഫിൽട്ടറിട്ടാൽ അപ്പോൾ നിങ്ങൾ പോയി ചീത്ത പറയും. അവർ ഫിൽട്ടർ ഇടുന്നതിന് കാരണം നിങ്ങളാണ്. കാരണം അവൾ കൊള്ളില്ലെന്നാണ് നിങ്ങൾ പറയുന്നത്. അതിൽ നിന്ന് പുറത്തുകടക്കാൻ നല്ല പാടാണ്' എന്നാണ് നടി ഒരിക്കൽ പറഞ്ഞത്.

'ഇഷിതയുമായി ഞാൻ പ്രണയത്തിലാണ്': ചിത്രങ്ങളുമായി മൃദുല വിജയ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത