മഞ്ജു പിള്ളയുടെ പുതിയ ഫ്ലാറ്റിന്‍റെ വിശേഷങ്ങളുമായി കാർത്തിക് സൂര്യ

Published : May 23, 2023, 12:18 AM IST
മഞ്ജു പിള്ളയുടെ പുതിയ ഫ്ലാറ്റിന്‍റെ വിശേഷങ്ങളുമായി കാർത്തിക് സൂര്യ

Synopsis

യുട്യൂബിലൂടെയാണ് കാര്‍ത്തിക് വീഡിയോ പങ്കുവച്ചിരിക്കുന്നത്

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മഞ്ജു പിള്ള. തട്ടിയും മുട്ടിയും എന്ന സീരിയലിലെ മോഹനവല്ലിയായി മഞ്ജു പിള്ള ജീവിക്കുകയായിരുന്നു. മഞ്ജുവും കെ പി എ സി ലളിതയും തമ്മിൽ ഉണ്ടായിരുന്ന കോമ്പിനേഷൻ സീനുകൾ എല്ലാം മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കലാപാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിയ മഞ്ജു തന്റേതായ ഒരിടം സിനിമയിൽ കണ്ടെത്തുന്നതിൽ വിജയിച്ചിരുന്നു. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജ് ആയി എത്താറുള്ള മഞ്ജു ടെലിവിഷൻ പരിപാടികളിലെ നിറസാന്നിധ്യമാണ്. മഞ്ജു പിള്ളയുടെ വീട്ടില്‍ കാര്‍ത്തിക് സൂര്യ നടത്തിയ ഹോം ടൂര്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 'മഞ്ജുപിള്ളയുടെ കോടികളുടെ ഫ്‌ളാറ്റ് ടൂര്‍' എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് സൂര്യ തന്റെ യൂട്യൂബ് ചാനലില്‍ വ്‌ളോഗ് പങ്കുവച്ചിരിയ്ക്കുന്നത്.

സ്വന്തമായി അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഫ്‌ളാറ്റ് എന്ന നിലയില്‍ ഇവിടെ നില്‍ക്കുമ്പോള്‍ അഭിമാനം ഉണ്ട് എന്ന് മഞ്ജു പറയുന്നു. വളരെ വിശാലമായതും ഭംഗിയുള്ളതും ആണ് മഞ്ജുവിന്റെ ഫ്‌ളാറ്റ്. അവിടെ തന്റെ ഇഷ്ടപ്രകാരമുള്ള പല മാറ്റങ്ങളും വരുത്തിയിട്ടുള്ള കാര്യം മഞ്ജു വിവരിക്കുന്നുണ്ട്. വീട്ടില്‍ ഏറ്റവും അധികം ഉള്ളത് ബുദ്ധന്റെ പ്രതിമയും മകള്‍ ദയയുടെ ഫോട്ടോയുമാണ് എന്നതാണ് ആകര്‍ഷണം.

ഒരു എ സി യും സമ്മാനമായി വാങ്ങിയാണ് കാര്‍ത്തിക് മഞ്ജുവിന്റെ വീട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം മഞ്ജു പിള്ളയുടെ പിറന്നാളിന് കാര്‍ത്തിക് സൂര്യ ഡയമണ്ട് മൂക്കൂത്തി സമ്മാനമായി നല്‍കിയ വീഡിയോയും താരം പങ്കുവച്ചിരുന്നു. എന്തായാലും കാര്‍ത്തിക്കിന്റെ സമ്മാനത്തില്‍ താന്‍ വളരെ അധികം സന്തോഷവതിയാണ് എന്ന് മഞ്ജു പറയുന്നു.

ALSO READ : ഭയമില്ലാതെ സ്വയം നോമിനേറ്റ് ചെയ്‍ത് അഖിലും റിനോഷും; പോരടിച്ച് മറ്റുള്ളവര്‍

PREV
Read more Articles on
click me!

Recommended Stories

'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ
'ഞങ്ങളൊക്കെ കൊച്ചിയിലാ, നിങ്ങള്‍ ചെന്നൈയില്‍ ആയിരിക്കും അല്ലേ'? വിനീതിനോട് ബേസില്‍; ചിരി പടര്‍ത്തി 'മോളിവു‍ഡ് ടൈംസ്' ഇന്‍സ്റ്റ ലൈവ്