'മകനും മരുമകനുമൊപ്പം മോഹനവല്ലി'; ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള

Web Desk   | Asianet News
Published : Mar 05, 2021, 11:51 AM IST
'മകനും മരുമകനുമൊപ്പം മോഹനവല്ലി'; ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള

Synopsis

പരമ്പരയില്‍ മോഹനവല്ലിയുടെ മകനായെത്തുന്ന സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രവും, മരുമകനായെത്തുന്ന സാഗര്‍ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രവുമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

ലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'തട്ടീം മുട്ടീം'. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്‍ജുന്‍- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളോട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരു പ്രിയമുണ്ട്. സാധാരണ പരമ്പരകളെ അപേക്ഷിച്ച്, കഥാപാത്രങ്ങളുടെ കരച്ചിലും ശത്രുതയുമൊന്നുമില്ലാതെ ഹാസ്യത്തിലൂന്നി മുന്നോട്ടുപോകുന്നതുതന്നെയാണ് പരമ്പരയുടെ പ്രേക്ഷകപ്രീതിക്കു കാരണം.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയായ മഞ്ജുപിള്ള നിരവധി സിനിമകളിലും ടെലവിഷന്‍ ഷോകളിലും തിളങ്ങിയിട്ടുണ്ട്. നിലവില്‍ 'തട്ടീം മുട്ടീം' പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രമാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുപിള്ള കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ പരമ്പരയുടെ പ്രേക്ഷകര്‍ തരംഗമാക്കിയിരിക്കുന്നത്.

പരമ്പരയില്‍ മോഹനവല്ലിയുടെ മകനായെത്തുന്ന സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രവും, മരുമകനായെത്തുന്ന സാഗര്‍ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രവുമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ആദിക്കുട്ടനും ഞാനും, കണ്ണന്‍മോനും ഞാനും എന്നിങ്ങനെയുള്ള ക്യാപ്ഷനൊപ്പമാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മമ്മീയെന്നാണ് സിദ്ധാര്‍ത്ഥ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരമ്പരയില്‍ അമ്മ സിംഹമായെത്തുന്ന കെ.പി.എസ്.സി ലളിതയെ കാണാത്തതിന്റെ സങ്കടവും, ചക്കപ്പഴം പരമ്പരയില്‍ കാണുന്നതിന്റെ പരിഭവവും ആരാധകര്‍ മഞ്ജുവിനോട് ചോദിക്കുന്നുണ്ട്. അമ്മസിംഹം എവിടേയും പോയതല്ല.. ഗസ്റ്റ് റോളിലാണ് ചക്കപ്പഴത്തിലെത്തിയതെന്നും, ഉടനെതന്നെ തിരിച്ചുവരുമെന്നും മഞ്ജു പറയുന്നുണ്ട്.

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു