'ആ കണ്ണുകളിൽ ഇപ്പോഴും കിലുക്കത്തിലെ നന്ദിനിയുടെ കുസൃതിയുണ്ട്'; രേവതിയ്‌ക്കൊപ്പം മഞ്ജു

Web Desk   | Asianet News
Published : Jan 16, 2021, 09:54 AM ISTUpdated : Jan 16, 2021, 09:56 AM IST
'ആ കണ്ണുകളിൽ ഇപ്പോഴും കിലുക്കത്തിലെ നന്ദിനിയുടെ കുസൃതിയുണ്ട്'; രേവതിയ്‌ക്കൊപ്പം മഞ്ജു

Synopsis

ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് തന്റെ അടുത്ത് നിൽക്കുന്നതെന്ന്  മഞ്ജു കുറിക്കുന്നു. 

സിനിമയിലും, സീരിയലിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജു സുനിച്ചൻ. ബിഗ് ബോസ് സീസൺ ടുവിലെ മികച്ച മത്സരാർത്ഥി കൂടിയായിരുന്നു താരം. തന്റെ ചെറിയ സന്തോഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള മഞ്ജുവിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടി രേവതിക്ക് ഒപ്പമുള്ള ഒരു ചിത്രം ആണ് സോഷ്യൽ മീഡിയ വഴി മഞ്ജു പങ്കുവച്ചത്. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് തന്റെ അടുത്ത് നിൽക്കുന്നതെന്ന് താരം കുറിക്കുന്നു.

'കിഴക്കമ്പലത്തു നിന്നുള്ള എന്റെ യാത്രയിൽ എനിക്ക് ഒരുപാട് ഭാഗ്യങ്ങൾ വന്നു ചേർന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് എന്റെ അടുത്ത് നില്കുന്നത്.. നമ്മുടെ ഭാനുമതി.. എത്ര ലാളിത്യമാണ് അവർക്ക്.. ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാൻ തോന്നും... ആ കണ്ണുകളിൽ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്.. രേവതി ചേച്ചി ഇഷ്ടം..' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

കിഴക്കമ്പലത്തു നിന്നുള്ള എന്റെ യാത്രയിൽ എനിക്ക് ഒരുപാട് ഭാഗ്യങ്ങൾ വന്നു ചേർന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ്...

Posted by Manju Sunichen on Friday, 15 January 2021

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക