വിളച്ചിലെടുക്കല്ലേ..; തിക്കറി വില്ലേജിലെ 'പവന്‍ ഭയ്യ', ക്യാമറയ്ക്കുള്ളിലാക്കി 'ജോർജ് മാർട്ടിൻ' !

Published : Oct 02, 2023, 09:57 PM ISTUpdated : Oct 02, 2023, 10:02 PM IST
വിളച്ചിലെടുക്കല്ലേ..; തിക്കറി വില്ലേജിലെ 'പവന്‍ ഭയ്യ', ക്യാമറയ്ക്കുള്ളിലാക്കി 'ജോർജ് മാർട്ടിൻ' !

Synopsis

പവൻ ഭയ്യ ആരാണെന്ന് അറിയാൻ കണ്ണൂർ സ്ക്വാഡ് കാണൂ എന്നും ഇദ്ദേഹം പറയുന്നുണ്ട്.

ല്ലാ ഘടകങ്ങളും ഒത്തുചേർന്നൊരു സിനിമ കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ അതിലെ കഥാപാത്രങ്ങളും ഒപ്പം പോരും. അതൊരു സിനിമാസ്വാദകനെ സംബന്ധിച്ച് വാസ്തവമായ കാര്യമാണ്. ചെറിയ വേഷങ്ങൾ ചെയ്തവർ ആയിക്കോട്ടെ വലിയ വേഷങ്ങൾ ചെയ്തവർ ആയിക്കോട്ടെ കുറച്ച് കാലത്തേക്ക് അങ്ങനെ തന്നെ പ്രേക്ഷക മനസിൽ കിടക്കും. അത്തരമൊരു കഥാപാത്രം കണ്ണൂർ സ്ക്വാഡിൽ ഉണ്ട്. പേര് 'പവർ ഭയ്യ'. കണ്ണൂർ സ്ക്വാഡ് കണ്ടവർക്ക് ഒന്ന് ചെന്ന് രണ്ടിടി കൊടുക്കാൻ തോന്നിപ്പിച്ച കഥാപാത്രം. 

കണ്ണൂർ സ്ക്വാഡ് എന്ന മമ്മൂട്ടി ചിത്രത്തിലെ ഏറ്റവും സുപ്രധാനമായ രം​ഗം ആയിരുന്നു ഉത്തർപ്രദേശിലെ തിക്കറി വില്ലേജിലേത്. അവിടെ ഉള്ള ദാദയ്ക്ക് സമമായ ആളാണ് പവൻ ഭയ്യ. ക്ലൈമാക്സിനെക്കാളും സിനിമാ പ്രേമികൾക്ക് തിയറ്ററിൽ ആരവമുണ്ടാക്കിയ ഫൈറ്റ് രം​ഗം ഒരുപക്ഷേ ഈ പവൻ ഭയ്യയെയും ​ഗ്രാമത്തിലുള്ളവരെയും കീഴടക്കിയ ഫൈറ്റ് സീൻ തന്നെ ആയിരിക്കും. പവൻ ഭയ്യ ആയി നിറഞ്ഞാടിയ ഇദ്ദേഹത്തിന്റെ പേര് മനോഹർ പാണ്ഡെ എന്നാണ്. ആളൊരു മോഡലും ആക്ടറും ആണ്. കൂടാതെ സ്കൂൾ ഓഫ് ഡ്രാമയിലെ മുൻ സ്റ്റുഡന്റ് കൂടിയാണ് ഇദ്ദേഹം. 

സിനിമ മലയാളക്കരയിൽ തരം​ഗം തീർക്കുന്നതിടെ മനോഹർ പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഫോട്ടോ​ഗ്രാഫിയോട് എന്നും പ്രിയമുള്ള മമ്മൂട്ടി എടുത്ത തന്റെ ഫോട്ടോയാണ് മനോഹൻ ഷെയർ ചെയ്തിരിക്കുന്നത്. 'അടുത്ത ഷോട്ടിനായി കാത്തിരിക്കുമ്പോൾ മമ്മൂട്ടി സാർ തന്നെ ക്ലിക്ക് ചെയ്ത ഫോട്ടോ', എന്നാണ് താരം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. 

ഒപ്പം പവൻ ഭയ്യ ആരാണെന്ന് അറിയാൻ കണ്ണൂർ സ്ക്വാഡ് കാണൂ എന്നും ഇദ്ദേഹം പറയുന്നുണ്ട്. മനോഹറിന്റെ ഫോട്ടോ മമ്മൂട്ടി കമ്പനിയും പങ്കുവച്ചിട്ടുണ്ട്. മനോഹറിന്റെ ഫോട്ടോ വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി മലയാളികൾ രം​ഗത്ത് എത്തുകയാണ്. 

ഒന്നാമത് മോഹൻലാൽ, രണ്ടാമത് മമ്മൂട്ടി, ഒടുവിൽ ആ യുവതാരം; മികച്ച ആദ്യവാരാന്ത്യം നേടിയ 10സിനിമകൾ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത