'ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ നിധി പോലെ സൂക്ഷിക്കുന്നു'; രജനികാന്തിനൊപ്പം മനോജ് കെ ജയൻ

Web Desk   | Asianet News
Published : Dec 13, 2020, 06:34 PM IST
'ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ നിധി പോലെ സൂക്ഷിക്കുന്നു'; രജനികാന്തിനൊപ്പം മനോജ് കെ ജയൻ

Synopsis

രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ എഴുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും വലിയ രീതിയിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ  #HBDSuperstarRajinikanth എന്ന ഹാഷ് ടാ​ഗും ട്രെന്റി​ങ്ങായിരുന്നു. രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

”ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റി ഇല്ല,എന്നത് സത്യം. എങ്കിലും ഓർമ്മകൾക്ക് ഹൈ റെസൊലൂഷൻ ആണ്. ഈ ഫോട്ടോ എക്കാലത്തും നിധി പോലെ സൂക്ഷിക്കുന്നു. എന്റെ സൂപ്പർ സ്റ്റാറിനൊപ്പം(‘1992’). ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം, ജന്മദിനാശംസകൾ രജിനി സാർ…” എന്നാണ് പഴയകാല ചിത്രം പങ്കുവച്ച് മനോജ് കുറിച്ചത്. 

Hi❤️🙏 ഫോട്ടോയ്ക്ക് ഒട്ടും clarity ഇല്ല,എന്നത് സത്യം.😌എങ്കിലും ഓർമ്മകൾക്ക് High Resolution ആണ്.🥰❤️❤️👌ഈ ഫോട്ടോ എക്കാലത്തും...

Posted by Manoj K Jayan on Saturday, 12 December 2020

കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു രജനികാന്ത് അരങ്ങേറ്റം കുറിച്ചത്. 1988 അമേരിക്കന്‍ ചിത്രമായ ബ്ലഡ്സ്റ്റോണില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറായും രജനി അഭിനയിച്ചു. 1978 ല്‍ ഐ വി ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ദളപതിയില്‍ മമ്മൂട്ടിയോടൊപ്പവും അദ്ദേഹം അഭിനയിച്ചു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍