ബേബി ദേവയ്‌ക്കൊപ്പം മരിയ പ്രിൻസ്

Published : Nov 08, 2022, 10:15 PM IST
ബേബി ദേവയ്‌ക്കൊപ്പം മരിയ പ്രിൻസ്

Synopsis

ഡബ്‌ മാഷ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ മരിയ, സിനിമയിലെ നായികമാരുടെ ഭാവം പൂർണമായും ഉൾകൊണ്ടു കൊണ്ടാണ് ശോഭനയായും ഉർവ്വശി ആയും ഒക്കെ ആളുകളെ അതിശയപ്പെടുത്തുന്നത്.

രിയ പ്രിൻസ് എന്ന നടിയെ അറിയാത്ത മലയാളികൾ ഇന്ന് കുറവായിരിക്കും. ഡബ്‌ മാഷ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ മരിയ, സിനിമയിലെ നായികമാരുടെ ഭാവം പൂർണമായും ഉൾകൊണ്ടു കൊണ്ടാണ് ശോഭനയായും ഉർവ്വശി ആയും ഒക്കെ ആളുകളെ അതിശയപ്പെടുത്തുന്നത്. ഒരിക്കൽ തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയും മോഹൻലാലും വഴക്കിടുന്ന രംഗം അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ മരിയയെ അഭിന്ദിച്ചുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. അന്ന് ആ സിനിമക്കായി ശോഭനയ്ക്ക് ഡബ് ചെയ്ത ഭാഗ്യലക്ഷ്മി താൻ ഡബ് ചെയ്തത് ഈ കുട്ടിക്കാണോ അതോ ശോഭനയ്ക്കാണോ എന്നു സംശയം തോന്നുന്നുവെന്നാണ്പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ മരിയ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രേക്ഷകർക്കായി പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ പങ്കുവെച്ച മരിയയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞു ദേവയ്ക്ക് ഒപ്പമുള്ളതാണ് ചിത്രങ്ങൾ. ആരാണ് ഈ വാവ എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. വളരെ അലസമായ ലുക്കിൽ പങ്കുവെച്ച പ്രഭാത ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിൽ അലമേലു ആയെത്തി  മരിയ ഏറെ ശ്രദ്ധനേടിയിരുന്നു. നാടക അഭിനത്തിലൂടെയാണ് മരിയ മിനി സ്ക്രീനിലേക്ക് എത്തുന്നത്. നാടകാഭിനയത്തിനു കൂട്ടായി മരിയക്ക് ഭർത്താവ് പ്രിൻസും ഉണ്ട്. മലയാള പ്രഫഷണൽ നാടകവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ താര ദമ്പതികളായിട്ടാണ് മരിയ - പ്രിൻസ് ദമ്പതികളെ അറിയപ്പെടുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച പ്രഫഷണൽ നാടകം എന്ന ബഹുമതി ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയ വെയിൽ എന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത് ഇവരാണ്.

'ആ പഴയ എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു'; ചിത്രങ്ങൾ പങ്കുവച്ച് ഡെയ്സി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത