'കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഭാരം കുറച്ചത്'; വെയ്റ്റ് ലോസ് ശ്രമങ്ങളെക്കുറിച്ച് മഷൂറ

Published : Jul 28, 2024, 08:42 AM IST
'കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഭാരം കുറച്ചത്'; വെയ്റ്റ് ലോസ് ശ്രമങ്ങളെക്കുറിച്ച്  മഷൂറ

Synopsis

"രാവിലെ വെള്ളം കുടിച്ചുകൊണ്ടാണ് എന്‍റെ ഒരു ദിനം തുടങ്ങുന്നത്"

മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ ഭാര്യ മഷൂറയ്ക്ക് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയില്‍ ഇന്ന് ഏറെ ആരാധകരുണ്ട്. കുടുംബത്തില്‍ ആദ്യമായി ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടിയത് മഷൂറ ആയിരുന്നു. ഒരു മാസം പത്ത് ലക്ഷത്തോളം രൂപയുടെ വരുമാനം താരം നേടുന്നുണ്ട് എന്നാണ് കുടുംബം പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്‍റെ പ്രസവാനന്തരമുള്ള വെയ്റ്റ് ലോസ് ജേണിയെക്കുറിച്ച് പറയുകയാണ് മഷൂറ.

"രാവിലെ വെള്ളം കുടിച്ചുകൊണ്ടാണ് എന്റെ ഒരു ദിനം തുടങ്ങുന്നത്. വർഷങ്ങളായുള്ള ശീലമാണ്. ബ്രഷ് ചെയ്യുന്നതിന് മുൻപേ വെള്ളം കുടിക്കണം എന്ന്ആളുകൾ പറയുന്നത് കേൾക്കാം. പക്ഷെ ഞാൻ ബ്രഷ് ചെയ്തിട്ടാണ് വെള്ളം കുടിക്കുന്നത്. ഈ ശീലം തന്നെ മകനെയും ശീലിപ്പിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടിട്ട് തന്നെ ആണ് ശരീരഭാരം കുറച്ചത്. അല്ലെങ്കിൽ ഞാനും ഇപ്പോൾ നല്ലപോലെ തടി വച്ചേനെ. കൃത്യമായ ഡയറ്റ് എടുത്തിരുന്നു. വർക്കൗട്ടും നടപ്പും കുറച്ചില്ല. ദിവസേന ഒരു അയ്യായിരം സ്റ്റെപ്പ് ഉറപ്പായും എടുക്കുമായിരുന്നു. അപ്പോൾ വ്ലോഗിംഗ് ഒന്നും ചെയ്യുമായിരുന്നില്ല. പക്ഷെ ഇഷ്ടമുള്ളതൊക്കെ ഞാൻ കഴിക്കുന്നുമുണ്ട്. അതേസമയം ഭാരം പെട്ടെന്ന് കൂടാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട്", മഷൂറ പറയുന്നു.

"സോനു പറയാറുണ്ട്. ഞങ്ങൾ ഒരുപോലെ കഴിക്കും. പക്ഷേ എനിക്ക് തടി കൂടില്ല. അമ്മ എന്നെ കാണുമ്പോൾ മെലിഞ്ഞതായി പറയും. ഫീഡിംങ് നിർത്താനും പറയും. പക്ഷെ ഞാൻ അതിൽ ഒരു കോംപ്രമൈസിന് തയ്യാറല്ല. കുട്ടിയുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം", മഷൂറ പറയുന്നു.

ALSO READ : 'മായാജാലക്കാരാ'; എസ് എന്‍ സ്വാമി ചിത്രത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത