'ധോണി എന്തുകൊണ്ട് ക്യാപ്റ്റന്‍ കൂള്‍ ആവുന്നു'? 'മാസ്റ്റര്‍' ഡിലീറ്റഡ് സീന്‍

Published : Feb 07, 2021, 04:14 PM IST
'ധോണി എന്തുകൊണ്ട് ക്യാപ്റ്റന്‍ കൂള്‍ ആവുന്നു'? 'മാസ്റ്റര്‍' ഡിലീറ്റഡ് സീന്‍

Synopsis

പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ജനുവരി 29ന് ആമസോണ്‍ പ്രൈമിലൂടെ ആയിരുന്നു  

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനായ 'മാസ്റ്ററി'ലെ ഡിലീറ്റഡ് സീന്‍ പുറത്തെത്തി. ചിത്രത്തിന്‍റെ ഒടിടി പാര്‍ട്‍നര്‍ ആയ ആമസോണ്‍ പ്രൈം ആണ് അഞ്ച് മിനിറ്റോളം ദൈര്‍ധ്യമുള്ള ചിത്രത്തിലെ സീക്വന്‍സ് പുറത്തുവിട്ടത്. വിജയ് അവതരിപ്പിക്കുന്ന 'ജോണ്‍ ദുരൈരാജ്' എന്ന അധ്യാപകന്‍ കോളെജിലെ ഒരു പ്രശ്നത്തില്‍ ഇടപെടുന്ന ഈ രംഗം എഡിറ്റിംഗ് ടേബിളില്‍ നീക്കം ചെയ്യപ്പെട്ട ഒന്നാണ്. കൃത്യസമയത്ത് തീരുമാനം എടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയെക്കുറിച്ചും 'ജെഡി' സംസാരിക്കുന്നുണ്ട്.

കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ കുറന്നപ്പോള്‍ ആദ്യത്തെ ബിഗ് റിലീസ് ആയാണ് മാസ്റ്റര്‍ എത്തിയത്. തമിഴ്നാട്ടിലെ പൊങ്കല്‍ റിലീസുമായിരുന്നു ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലേറെ നേടിയെന്നു കരുതപ്പെടുന്ന ചിത്രം തിയറ്റര്‍ റിലീസിന്‍റെ 17-ാം ദിവസം ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയും എത്തിയിരുന്നു. ജനുവരി 29നായിരുന്ന ആമസോണ്‍ പ്രൈം റിലീസ്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്