Aishwarya Ramsai : പുതിയ കൂട്ടുകാര്‍ക്കൊപ്പം ചിത്രങ്ങൾ, രസകരമായി പ്രതികരിച്ച് ആരാധകര്‍

Published : Jun 18, 2022, 11:23 PM IST
Aishwarya Ramsai  : പുതിയ കൂട്ടുകാര്‍ക്കൊപ്പം  ചിത്രങ്ങൾ, രസകരമായി പ്രതികരിച്ച് ആരാധകര്‍

Synopsis

ഐശ്വര്യ റാംസായ് എന്ന പേരിനേക്കാളും 'കല്യാണി' എന്നായിരുന്നു അടുത്ത കാലം വരെ മലയാളികൾ ഈ നടിയെ അറിഞ്ഞിരുന്നത്.

ശ്വര്യ റാംസായ് (Aishwarya ramsai) എന്ന പേരിനേക്കാളും 'കല്യാണി' എന്നായിരുന്നു അടുത്ത കാലം വരെ മലയാളികൾ ഈ നടിയെ അറിഞ്ഞിരുന്നത്. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ചുവടുവച്ചതും, പ്രിയം  നേടിയതുമെല്ലാം. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്‌ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിരുന്നു. 

സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ 'കല്യാണി'യുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ്  'മൗനരാഗ'ത്തിന്റെ കഥാഗതി. 'കല്യാണി'യായി ഐശ്വര്യ എത്തുമ്പോൾ തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയിലെ 'കല്യാണി'യെ അവതരിപ്പിക്കുന്ന ഐശ്വര്യയെ മാത്രമല്ല, എല്ലാം താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

അടുത്തിടെയാണ് പുതിയൊരു പരമ്പരയുടെ വിശേഷം താരം പങ്കുവച്ചത്. വിജയ് ടിവിയില്‍  സംപ്രേക്ഷണം ചെയ്യുന്ന 'ഭാരതി ദാസന്‍ കോളനി' എന്ന സീരിയലിന്റെ വിശേഷമായിരുന്നു ഐശ്വര്യ പങ്കുവച്ചിരുന്നത്.  ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇതെന്നും,  ആശംസകൾ എന്നുമുള്ള കമന്റുകളുമായി സഹതാരം ശ്രീശ്വേതയടക്കം എത്തുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ ഭാരതി ദാസൻ കോളനിയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നേരത്തെ മൗനരാഗം ടീമിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മാത്രമായിരുന്നു ഐശ്വര്യ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ പുതിയ കൂട്ടുകാരും സഹപ്രവര്‍ത്തകരുമൊക്കെയായ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളോട് ഏറെ രസകരമായാണ് മലയാളി ആരാധകര്‍ പ്രതികരിക്കുന്നത്. പുതിയ കൂട്ടുകാരൊക്കെയായോ എന്ന് ചിലര്‍ ചോദിക്കുന്നു. മൗനരാഗം വിടുമോയെന്ന് മറ്റു ചിലര്‍. അടുത്തിടെ പരമ്പരയുടെ പ്രൊമോ വിഡിയോ പങ്കുവച്ചുകൊണ്ട് താരം സന്തോഷ വിവരം അറിയിച്ചിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക