കുടുംബക്കാർ പറഞ്ഞത് കൊണ്ട് എടുത്ത് ചാടരുത്, വിവാഹം നടക്കേണ്ട സമയത്ത് നടക്കും: മീര നന്ദൻ

Published : Sep 03, 2023, 02:37 PM ISTUpdated : Sep 03, 2023, 02:55 PM IST
കുടുംബക്കാർ പറഞ്ഞത് കൊണ്ട് എടുത്ത് ചാടരുത്, വിവാഹം നടക്കേണ്ട സമയത്ത് നടക്കും: മീര നന്ദൻ

Synopsis

ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ് താനെന്നും തന്നോട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഒരാൾ പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മീര പറയുന്നു.

വതാരകയായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് മീര നന്ദൻ. മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ മീര, ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ അപ്ഡേറ്റുകൾ അറിയാൻ മലയാളികൾക്ക് ഏറെ താല്പര്യമാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് മീര നന്ദൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

വിവാഹം നടക്കേണ്ട സമയത്ത് നടക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് മീര നന്ദൻ പറയുന്നു. ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ് താനെന്നും തന്നോട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഒരാൾ പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മീര പറയുന്നു. എഡിറ്റോറിയലിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

മീര നന്ദൻ പറയുന്നത്

കല്യാണം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാൻ പറയാറുള്ളത്. വിവാഹം എന്നതിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകൾ പറഞ്ഞത് കൊണ്ടോ കുടുംബക്കാർ പറഞ്ഞത് കൊണ്ടോ ആരും അതിലേക്ക് എടുത്ത് ചാടരുത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒറ്റയ്ക്ക് ജീവിച്ച്, ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്ത് വന്ന ആളാണ്. വിവാഹമെന്നത് നടക്കേണ്ട സമയത്ത് നമുക്ക് ശരിയായ വ്യക്തിയുമായി നടക്കുമെന്നാണ് വിശ്വസിക്കുന്നത്. ആരെങ്കിലും പറഞ്ഞത് കൊണ്ട്, എങ്കിൽ വിവാഹം കഴിച്ചേക്കാം എന്ന് കരുതി ഞാൻ ഒരിക്കലും ചെയ്യില്ല. എനിക്ക് എന്താണ് നല്ലതെന്ന് എനിക്ക് അറിയാം. ഞാൻ റെഡി ആണെന്ന് തോന്നുന്ന സമയത്ത് വിവാഹം കഴിക്കും. പറ്റിയ ആളെ കിട്ടട്ടെ അപ്പോൾ നോക്കാം. വിവാഹം എന്ന കോൺസെപ്റ്റിനോട് ഞാൻ എതിരല്ല. ഞാൻ ഇത്രയും നാൾ ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ്. എന്നോട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഒരാൾ പറയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല. നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കട്ടെ.

വിഷ്‍ണു മോഹന്‍ വിവാഹിതനായി; ആശംസകളുമായി മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഉണ്ണി മുകുന്ദനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത