നിരവധി രാഷ്ട്രീയ- സിനിമാ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി. 

മേപ്പടിയാന്‍ സിനിമയുടെ സംവിധായകൻ വിഷ്‍ണു മോഹന്‍ വിവാഹിതനായി. അഭിരാമിയാണ് വധു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. 

താരസമ്പന്നമായിരുന്നു വിഷ്ണുവിന്റെ വിവാഹം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സുരേഷ് ​ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, നിഷ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. യൂസഫ് അലി, കെ സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി രാഷ്ട്രീയ- സിനിമാ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി. 

2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്‍റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. 

കൊടും ക്രിമിനലിനെ കീഴടക്കാൻ ജയം രവിയും നരേനും, ഒപ്പം നയൻതാരയും; 'ഇരൈവൻ' ട്രെയിലർ

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച ചിത്രം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മേപ്പടിയാന്‍ സ്വന്തമാക്കിയിരുന്നു. 2022 ജനുവരി 14ന് ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്നിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് സിനിമ നേടിയത്.