സിദ്ധാര്‍ത്ഥും സുമിത്രയും വീണ്ടും ഒന്നിക്കുമോ ? കുടുംബവിളക്ക് റിവ്യു

By Web TeamFirst Published Oct 17, 2021, 4:48 PM IST
Highlights

ഏറ്റവും പുതിയ എപ്പിസോഡിലാണ് സുമിത്രയും സിദ്ധാര്‍ത്ഥും വീണ്ടും ഒന്നിക്കുന്നു എന്നതിന്റെ സൂചനകള്‍ ആരാധകര്‍ക്ക് കിട്ടിയിരിക്കുന്നത്. 

കരുന്ന കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്ര (Sumithra) എന്ന വീട്ടമ്മയുടെ അസാധാരണമായ ജീവിതമാണ് നാടകീയമായി പരമ്പര പറയുന്നത്. സാധാരണക്കാരിയായ സുമിത്ര ജീവിതത്തെ നാടകീയമായി നേരിട്ട് കരുത്തുറ്റ കഥാപാത്രമായി മാറുകയാണ്. ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് (Sidharth) സുമിത്രയെ ഉപേക്ഷിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നിലവില്‍ സിദ്ധാര്‍ത്ഥ് വിചിന്തനത്തിലാണ്. അതുകൊണ്ടാണ് പുതുതായി വിവാഹം കഴിച്ച വേദികയെ സിദ്ധാര്‍ത്ഥ് ഉപേക്ഷിക്കുന്നത്.

സിദ്ധാര്‍ത്ഥിന്റെ ഭാര്യയായതോടെ സുമിത്രയെ തകര്‍ക്കാന്‍ വേദിക (Vedika) ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വേദികയും സുഹൃത്തും സുമിത്രയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചതാണ് സിദ്ധാര്‍ത്ഥും വേദികയും പിരിയാനുണ്ടായ കാരണം. സുമിത്രയുടെ കമ്പനിയില്‍ ലൈഗിംകചൂഷണം നടക്കുന്നുണ്ടെന്നായിരുന്നു വേദിക പൊലീസില്‍ പറഞ്ഞത്. വേദികയ്ക്ക് മുന്നില്‍ സുമിത്രയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥ് സംസാരിച്ചപ്പോള്‍തന്നെ സിദ്ധാര്‍ത്ഥും സുമിത്രയും ഒന്നിക്കുകയാണോ എന്നൊരു സന്ദേഹം ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വേദികയെ വീട്ടില്‍നിന്നും ഇറക്കിവിട്ടതും, വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും വേദികയെ തിരികെ വിളിക്കാത്തതും ആരാധകരുടെ സംശയത്തിന് ശക്തി നല്‍കുകയാണ്. 

ഏറ്റവും പുതിയ എപ്പിസോഡിലാണ് സുമിത്രയും സിദ്ധാര്‍ത്ഥും വീണ്ടും ഒന്നിക്കുന്നു എന്നതിന്റെ സൂചനകള്‍ ആരാധകര്‍ക്ക് കിട്ടിയിരിക്കുന്നത്. സുമിത്രയുടെ വീട്ടില്‍നിന്നും തിരികെ പോകുന്ന സിദ്ധാര്‍ത്ഥിന് നെഞ്ചുവേദന വന്ന് താഴെ വീഴുമ്പോള്‍ സഹായത്തിനെത്തുന്നത് സുമിത്രയും മകള്‍ ശീതളുമാണ്. ആശുപത്രി കിടക്കയില്‍നിന്നും സുമിത്രയോട് സിദ്ധാര്‍ത്ഥ് വൈകാരികമായി സംസാരിക്കുന്നുണ്ട്. കൂടാതെ ആശുപത്രിയില്‍ സിദ്ധാര്‍ത്ഥിനൊപ്പം നില്‍ക്കുന്ന സുമിത്രയെ വേദിക കാണാന്‍ ഇടവരുന്നുമുണ്ട്. അത്യന്തം കലുക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കുടുംബവിളക്കിന്റെ മുന്നോട്ടുള്ള പ്രയാണം. വരും എപ്പിസോഡുകള്‍ നിര്‍ണ്ണായകവുമാണ്.

Last Updated Oct 17, 2021, 4:48 PM IST