ഇതാരാ താരാദാസോ? വിവാഹ നിശ്ചയ പോസ്റ്റ് കണ്ട് മിഥുനോട് ആരാധകർ, ലക്ഷ്മിയുടെ സൗന്ദര്യത്തിന് പുകഴ്ത്തൽ

Published : Apr 19, 2024, 10:31 PM IST
ഇതാരാ താരാദാസോ? വിവാഹ നിശ്ചയ പോസ്റ്റ് കണ്ട് മിഥുനോട് ആരാധകർ, ലക്ഷ്മിയുടെ സൗന്ദര്യത്തിന് പുകഴ്ത്തൽ

Synopsis

വളരെ വിരളമായി മാത്രമെ വിവാഹ ചിത്രങ്ങളും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിടാറുള്ളു.

കോമഡി ഉത്സവം അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ നടനും അവതാരകനും ആർജെയുമെല്ലാമാണ് മിഥുൻ രമേശ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ മിഥുൻ സ്ഥാനം ഉറപ്പിച്ചത്. നടനായ മിഥുനെക്കാൾ അവതാരകനായ മിഥുനാണ് ആരാധകർ കൂടുതൽ. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് മിഥുന് പ്രേക്ഷക മനസിൽ ഇടം നേടി കൊടുത്തത്. മിഥുൻ മാത്രമല്ല മിഥുന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്.

നടിയും അവതാരകയുമെല്ലാമായ ലക്ഷ്മിയാണ് മിഥുന്റെ ഭാര്യ. അവതാരകയായി ലക്ഷ്മി അത്ര സജീവമല്ലെങ്കിലും അറിയപ്പെടുന്ന യുട്യൂബറാണ് ലക്ഷ്മി. കേരളത്തിലെ ആദ്യ വനിതാ യുട്യൂബറാണ് ലക്ഷ്മി മേനോൻ എന്ന് പറയുന്നതിലും തെറ്റില്ല. ലക്ഷ്മിയും മിഥുനും മകളും ചേർന്ന് ഒരുക്കുന്ന കോമഡി റീൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ, ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ. വളരെ വിരളമായി മാത്രമെ വിവാഹ ചിത്രങ്ങളും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിടാറുള്ളു. അത്തരത്തിൽ ലക്ഷ്മി പങ്കിട്ട പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. എൻ​ഗേജ്മെന്റ് ചിത്രങ്ങൾ ഒരു പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോയായി ലക്ഷ്മി പങ്കിട്ടത്. ശേഷം പിന്നണിയിൽ കേൾക്കുന്ന പാട്ട് ഏതാണെന്ന് കണ്ടുപിടിക്കാൻ കഴിയുമോ എന്നാണ് ലക്ഷ്മി തന്റെ ഫോളോവേഴ്സിനോട് ചോദിച്ചത്. പക്ഷെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരുടെയും എൻ​ഗേജ്മെന്റ് ചിത്രങ്ങൾ കണ്ട് ഫോളോവേഴ്സ് ഞെട്ടി. നിങ്ങളെ തന്നെ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നില്ല... പിന്നെയല്ലേ പാട്ട് എന്നാണ് പോസ്റ്റിന് ലഭിച്ച ഏറെയും കമന്റുകൾ.

കേദാര്‍ വന്നതിന് ശേഷം ജീവിതം ആകെ മാറി; മകനെ കുറിച്ച് സ്നേഹയും ശ്രീകുമാറും

പതിവ് പോലെ ലക്ഷ്മിയുടെ പോസ്റ്റ് വന്നതോടെ എയറിലായത് മിഥുൻ തന്നെയാണ്. ഒരു കൊച്ചുഫ്രീക്കനായാണ് എൻ​ഗേജ്മെന്റിന് മിഥുൻ എത്തിയത്. അതുകൊണ്ട് തന്നെ പാട്ട് ഏതാണെന്ന് കണ്ടുപിടിക്കാനൊന്നും നിൽക്കാതെ മിഥുനെ ട്രോളാനുള്ള കമന്റുകൾ കുറിക്കാനായിരുന്നു ആരാധകർക്ക് ആവേശം. ഒപ്പം ലക്ഷ്മിയെ പുകഴ്ത്തുന്നതിലും ആരാധകർ മടി കാണിക്കുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക