അമന്‍ ജിന്നിന്റെ പിടിയിലാകുമോ ; മൊഹബത്ത് റിവ്യു

Web Desk   | Asianet News
Published : Dec 17, 2019, 01:30 PM IST
അമന്‍ ജിന്നിന്റെ പിടിയിലാകുമോ ; മൊഹബത്ത് റിവ്യു

Synopsis

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൊഹബത്ത് എന്ന പരമ്പരയുടെ റിവ്യു.


മികവുറ്റ ഗ്രാഫിക്‌സും, ആരേയും ആകര്‍ഷിക്കുന്ന തിരക്കഥയുംകൊണ്ട് പ്രേക്ഷകപ്രശംസനേടി, മുന്നോട്ടുപോകുന്ന പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൊഹബത്ത്. സംപ്രേക്ഷണം തുടങ്ങി കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രണയവും കെട്ടുകഥയും ഇണചേര്‍ന്ന രീതിയിലാണ് കഥാഗതി. ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങള്‍ തന്നെയാണ് പരമ്പരയുടെ മേന്മയായി പറയാവുന്നത്. അമന്‍ എന്ന അത്ഭുത കഴിവുകളുള്ള ചെറുപ്പക്കാരന്റെയും, കെട്ടുകഥകളിലൂടെ അവന്റെ പാതിയായ റോഷ്‌നി എന്ന കഥാപാത്രത്തിലുടെയുമാണ് കഥ മുന്നേറുന്നത്.

അമന്റെ ഉപ്പ പണക്കാരനാകാനായി ചെയ്‍ത അബദ്ധത്തില്‍ പെട്ടിരിക്കുകയാണ് അമന്‍. ജിന്നിന്റെ കയ്യില്‍ നിന്നും എന്തെങ്കിലും സ്വീകരിച്ചാല്‍, അതിന് ജിന്നിന് പ്രതിഫലമായി എന്തും കൊടുക്കേണ്ടി വന്നേക്കാം എന്ന കെട്ടുകഥയാണ് പരമ്പരയുടെ അടിസ്ഥാനം. ഉപ്പ സ്വീകരച്ച സ്വത്തുക്കള്‍ക്ക് പകരമായി നല്‍കേണ്ടത് അമനെയാണ്. അതിനാല്‍ അമനെ അന്വേഷിച്ച് ജിന്ന് എത്തുന്നു. പണ്ട് ഉപ്പ പുഴയിലൊഴുക്കിയ അയാന എന്ന പെണ്‍ക്കുട്ടിക്കാണ് അമനെ രക്ഷപ്പെടുത്താന്‍ കഴിയുക. റോഷ്‌നിയാണ് അയാന എന്നറിഞ്ഞ അമന്‍ റോഷ്‌നിയെ വിവാഹം ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ ബാര്‍ഡാന്‍സറായ ഒരു ഉമ്മയുടെ മകളായ റോഷ്‌നിയെ അമന്‍ സ്വീകരിക്കുന്നത് മനസ്സില്ലാ മനസ്സേടെയാണ്.

ബാര്‍ നര്‍ത്തകിയായ ഉമ്മ സല്‍മ റോഷ്‌നിയെ വളര്‍ത്തുന്നത് വലുതാകുമ്പോള്‍ വലിയ വിലയ്ക്ക് വില്‍ക്കാമായിരുന്നു. എന്നാല്‍ റോഷ്‌നിക്ക് അതിനെപ്പറ്റി അറിവില്ല. എന്നാല്‍ അതറിയുന്നതുകാരണമാണ് റോഷ്‌നിയെ അമന്‍ വെറുക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അടുത്ത ദിവസംതന്നെ, റോഷ്‌നിയുടെ ഫോണ്‍കോള്‍ കേള്‍ക്കാന്‍ ഇടയായ അമന് റോഷ്‌നിയോട് ഇഷ്‍ടം തോന്നുകയാണ്. എന്നാല്‍ അമന്റെ ഉമ്മയ്ക്ക് റോഷ്‌നിയെ ഇപ്പോഴും ഇഷ്ടമാകുന്നില്ല. ബാര്‍ നര്‍ത്തകിയായ ഒരു ഉമ്മയുടെ മകള്‍ ഒരിക്കലും തങ്ങളുടെ കുടുംബത്തിന് ചേരില്ല എന്നാണ് ഉമ്മ പറയുന്നത്.

അമനും ഉമ്മാമ്മയും, മറ്റും ആശുപത്രിയില്‍ച്ചെന്ന് റോഷ്‌നിയുടെ ഉമ്മയെ കാണുകയാണ്. എല്ലാവരും പേടിച്ചതുപോലെ സല്‍മ അമന്റെ വീട്ടുകാരോട് പണമെന്നും ചോദിക്കുന്നില്ല. അതേസമയം അമനെക്കണ്ട് ഞെട്ടുന്നുമുണ്ട്. സല്‍മ്മയെപ്പറ്റി എല്ലാമറിയുന്ന ആളാണ് അമന്‍. അതാണ് സല്‍മ്മ അമനെ പേടിക്കാന്‍ കാരണം. സല്‍മയെ സീനിയര്‍ ഡോക്ടറെക്കൊണ്ട് നോക്കിപ്പിക്കാനാണ് അമന്‍ നിര്‍ദേശം നല്‍കുന്നത്. പണം എത്രയായാലും പ്രശ്‌നമില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ സല്‍മ്മയുടെ കള്ളക്കളികള്‍ എല്ലാം പൊളിയുമെന്നത് ഉറപ്പാണ്.

പിന്നീടുള്ള രംഗം അമന്റെ വീട്ടില്‍ വിവാഹ റിസപ്ഷന്‍ നടക്കുന്നതിന്റെയാണ്. ബഹു കേമമായിട്ടാണ് ആഘോഷം നടക്കുന്നത്. പാട്ടും ഡാന്‍സുമെല്ലാം ഉണ്ട്. അമന് താന്‍ ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാകുന്നുണ്ട്. കാരണം, അമന്റെ മാത്രമായിരുന്ന ബാസീഗര്‍ എന്ന അത്ഭുതപരുന്തും, അമന്റെ സഹോദരിമാരും കൊച്ചുപയ്യനുമെല്ലാം റോഷ്‌നിയോട് അടുക്കുകയാണ്. അസൂയ ഉണ്ടെങ്കിലും അമന്‍ അതെല്ലാം ആസ്വദിക്കുന്നുണ്ട്. നൃത്തച്ചുവടുകള്‍കൊണ്ട് അമനും റോഷ്‌നിയും മറ്റുള്ളവരും പരമ്പരയെ ആഘോഷമാക്കുന്നുണ്ട്. ഹിന്ദിയില്‍നിന്നും ഡബ്ബ് ചെയ്തുവരുന്ന പരമ്പരകളുടെ ഏറ്റവും വലിയ പ്രത്യേകത ഇത്തരത്തിലെ സിനിമാപാട്ടുകളും നൃത്തരംഗങ്ങളും തന്നെയാണ്. അത് ചിത്രീകരിക്കുന്ന രീതി ആരേയും പരമ്പര ഒന്നു കാണാന്‍ കൊതിപ്പിക്കുന്ന തരത്തിലുമാണ്. അമനും റോഷ്‌നിയും പരമ്പരയെ മികച്ച പ്രണയ പരമ്പരയാക്കിമാറ്റുന്നുണ്ടെന്നുവേണം പറയാന്‍. അതേസമയം അമന്റെ ഭാര്യയാകാന്‍ ശ്രമിച്ച ആയിഷ, ജിന്നിന് തന്റെ ആത്മാവ് നല്‍കി അമനെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി അവള്‍ എത്രവലിയ തെറ്റിലേക്കാണ് താന്‍ നീങ്ങുന്നതെന്ന് ആയിഷ മനസ്സിലാക്കുന്നില്ല. റോഷ്‌നിയെപ്പറ്റി മോശമായി സംസാരിക്കുന്നവരുമായി അമന്‍ തല്ലുണ്ടാക്കുന്ന രംഗത്താണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. നാളത്തെ രംഗമായി കാണിക്കുന്നത് അമനെ ചങ്ങലയ്ക്കിട്ടിരിക്കുന്നതും, റോഷ്‌നി അമനെ ശുശ്രൂഷിക്കുന്നതുമാണ്. എന്താണ് മനോഹരമായ റിസപ്ഷനിടെ സംഭവിക്കുന്നത്, ജിന്ന് അമനെ തേടിയെത്തിയോ എന്നെല്ലാമറിയാന്‍ വരും എപ്പിസോഡുകള്‍ നിര്‍ണായകമാണ്. കാത്തിരിക്കാം.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക