ഒപ്പത്തിനൊപ്പം ചുവടുവെച്ച് മോഹൻലാലും സുചിത്രയും; വൈറലായി താരദമ്പതികളുടെ തകർപ്പൻ നൃത്തം

Web Desk   | Asianet News
Published : Dec 30, 2020, 09:11 PM ISTUpdated : Dec 30, 2020, 10:03 PM IST
ഒപ്പത്തിനൊപ്പം ചുവടുവെച്ച് മോഹൻലാലും സുചിത്രയും; വൈറലായി താരദമ്പതികളുടെ തകർപ്പൻ നൃത്തം

Synopsis

മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂർ. വിവാഹ ശേഷം നടന്ന ഫൻഷനിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങളും പങ്കേടുത്തിരുന്നു.

ഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാവ്  ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹം. സിനിമാ താരങ്ങളാൽ സമ്പന്നമായിരുന്നു ആഘോഷങ്ങൾ. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുടുംബസമേതമാണ് മോഹൻലാൽ വിവാഹത്തിനെത്തിയത്. ഇപ്പോഴിതാ വിവാഹ റിസപ്ഷന് മാറ്റ് കൂട്ടി മോഹന്‍ലാലിന്റെയും കുടുംബത്തിന്‍റെയും നൃത്തമാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ നസ്രിയയുടെ ഫാന്‍ പേജുകളിലൊന്നിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. മറ്റുള്ളവരും ഇവർക്കൊപ്പം ചേരുന്നുണ്ട്. 

മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂർ. വിവാഹ ശേഷം നടന്ന ഫൻഷനിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങളും പങ്കേടുത്തിരുന്നു. നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമേ മോഹൻലാലും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക