ഇത് ലാലേട്ടനോണം; കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം, പ്രണവിനെ കണ്ട സന്തോഷത്തിൽ ആരാധകർ

Published : Aug 30, 2023, 12:24 PM ISTUpdated : Aug 30, 2023, 12:41 PM IST
ഇത് ലാലേട്ടനോണം; കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം, പ്രണവിനെ കണ്ട സന്തോഷത്തിൽ ആരാധകർ

Synopsis

കൊച്ചിയിലെ വീട്ടിൽ സുഹൃത്തുക്കൾക്കും കുടുംബത്തോടും ഒപ്പമാണ് മോഹൻലാൽ ഓണം ആഘോഷിച്ചത്.

നാളുകൾ നീണ്ട ഷൂട്ടിം​ഗ് തിരക്കുകൾക്ക് ശേഷം കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മോഹൻലാൽ. കൊച്ചിയിലെ വീട്ടിൽ സുഹൃത്തുക്കൾക്കും കുടുംബത്തോടും ഒപ്പമാണ് മോഹൻലാൽ ഓണം ആഘോഷിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ താഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പ്രണവ് മോഹൻലാലിനൊപ്പം തന്റെ മകൻ നിൽക്കുന്ന ഫോട്ടോയും സമീർ പങ്കുവച്ചിട്ടുണ്ട്. 

യാത്രകളെ സ്നേഹിക്കുന്ന പ്രണവ് ഇത്തവണ ഓണത്തിന് എത്തിയ സന്തോഷത്തിലാണ് ആരാധകര്‍. ഇത്തവണയെങ്കിലും ഓണത്തിന് താരത്തെ കാണാന്‍ പറ്റിയല്ലോ എന്നാണ് ഇവര്‍ പറയുന്നത്. 

'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നന്ദകിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത കപൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രാഹിണി ദ്വിവേദി,റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, ശ്രീകാന്ത് മെക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ജയിലര്‍ എന്ന ചിത്രമാണ് നടന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ ആണ് മോഹന്‍ലാല്‍ എത്തിയത്. 

വന്‍ കാന്‍വാസില്‍ 'ബാന്ദ്ര'; ദിലീപ്- തമന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

'വർഷങ്ങൾക്കു ശേഷം'  എന്ന ചിത്രത്തിലാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സംഗീത ഒരുക്കാൻ കർണാടിക് സം​ഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ് എത്തുന്നത്. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത