ഓണം സ്‌ക്രീനിലും പുറത്തും ആഘോഷമാക്കി സാന്ത്വനത്തിലെ അപ്പു

Published : Aug 30, 2023, 09:31 AM IST
ഓണം സ്‌ക്രീനിലും പുറത്തും ആഘോഷമാക്കി സാന്ത്വനത്തിലെ അപ്പു

Synopsis

മുന്നേയും ചില പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, സാന്ത്വനത്തിലെ അപ്പുവാണ് രക്ഷയെ പ്രേക്ഷകപ്രീതിയുള്ള താരമാക്കി മാറ്റിയത്.

കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് രക്ഷാ രാജ്. രക്ഷ എന്നെല്ലാം പറഞ്ഞാന്‍ മനസ്സിലാക്കാന്‍ പ്രയാസമാണെങ്കിലും രക്ഷയെ എല്ലാവരും അറിയുന്ന പേര് അപ്പു എന്നാണ്. സാന്ത്വനത്തിലെ അപ്പുവിനെ അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. അപര്‍ണ്ണ എന്നാണ് കഥാപാത്രത്തിന്റെ പേരെങ്കിലും, പ്രേക്ഷകര്‍ക്കും സാന്ത്വനത്തിലെ കഥാപാത്രങ്ങള്‍ക്കും അപര്‍ണ്ണ പ്രിയപ്പെട്ട അപ്പുവാണ്. സാന്ത്വനത്തിലെ ഹരിയുടെ ഭാര്യയായ അപ്പു, നാട്ടിലെ പ്രമാണിയായ തമ്പിയുടെ മകളാണ്. ഹരിയെ പ്രണയിച്ച് വിവാഹം കഴിച്ച് സാന്ത്വനത്തിലെത്തിയ അപ്പു ആദ്യമെല്ലാം എല്ലാവരോടും അത്ര നല്ല പെരുമാറ്റമല്ല കാഴ്ച വച്ചതെങ്കില്‍, ഇപ്പോള്‍ സ്‌ക്രീനനകത്തും, പ്രേക്ഷകരുടെയിടയിലും ഏറ്റവും പ്രിയങ്കരി അപ്പു എന്ന രക്ഷയാണ്. പരമ്പരയില്‍ ഒരു കുഞ്ഞുള്ള അപ്പുവിന്റെ വിവാഹം യഥാര്‍ത്ഥത്തില്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ട്.

മുന്നേയും ചില പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, സാന്ത്വനത്തിലെ അപ്പുവാണ് രക്ഷയെ പ്രേക്ഷകപ്രീതിയുള്ള താരമാക്കി മാറ്റിയത്. വീട്ടിലെ ആദ്യത്തെ കുഞ്ഞ് ഉണ്ടായ ശേഷമുള്ള ഓണം സാന്ത്വനം പരമ്പരയില്‍ വലിയ ആഘോഷമാണ്. അതിന്റെ ചിത്രങ്ങളും വീഡിയോകളും രക്ഷ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ നടി ചിപ്പിയൊന്നിച്ചുള്ള ഊഞ്ഞാലാടുന്ന വീഡിയോയ്ക്കാണ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ പ്രിയം കിട്ടിയത്. സാന്ത്വനം മുറ്റത്ത് ഓണപ്പൂക്കളമിടുന്ന ചിപ്പിയുടെ വീഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. ചിപ്പിയൊന്നിച്ച് പൂക്കളമിടുന്നതും, ഊഞ്ഞാലാടുന്നതുമായ വീഡിയോയാണ് രക്ഷ പങ്കുവച്ചിരിക്കുന്നത്. കൂടെതന്നെ ഭര്‍ത്താവ് അര്‍ക്കജ് ഒന്നിച്ചുള്ള ഓണം സ്‌പെഷ്യല്‍ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും രക്ഷ പങ്കുവച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ബേസ്ഡ് സോഫ്‌റ്റ്വെയര്‍ കമ്പനിയിലെ ഐ.ടി പ്രൊഫഷനാണ് അര്‍ക്കജ്.


എല്ലാ പ്രിയപ്പെട്ടവര്‍ക്കും പൊന്നോണാശംസകള്‍ എന്നുപറഞ്ഞുകൊണ്ട് രക്ഷ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും പെട്ടന്നുതന്നെ പ്രേക്ഷകര്‍ ഇരുകയ്യോടേയും സ്വീകരിച്ചുകഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രക്ഷയുടെ, അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കമര്‍ക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമായാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് ശേഷമാണ് രക്ഷ, അപര്‍ണ തമ്പി എന്ന അപ്പുവായി സാന്ത്വനം പരമ്പരയിലേക്കെത്തുന്നത്.

ഓണത്തിന് അടിപൊളി വിഭവം പരിചയപ്പെടുത്തി ശില്പബാല, നാവിൽ വെള്ളമൂറി ആരാധകർ

'ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്, ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചില്ല'

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത