‘ബറോസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്’; എല്ലാ അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് മോഹൻലാൽ

Web Desk   | Asianet News
Published : Mar 24, 2021, 08:59 AM ISTUpdated : Mar 24, 2021, 09:01 AM IST
‘ബറോസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്’; എല്ലാ അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന്  മോഹൻലാൽ

Synopsis

എല്ലാ പ്രേക്ഷകരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു. 

റോസ് എന്ന സിനിമ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയതാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് അതിന്റെ പ്രത്യേകത. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഇന്നാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുന്നത്. എല്ലാ പ്രേക്ഷകരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് മോഹൻലാൽ ഇക്കാര്യം പങ്കുവച്ചത്.

മോഹൻലാലിന്റെ വാക്കുകൾ 

ജീവിതവഴി താരയിലെ വിസ്മയ വഴിച്ചാർത്തുകളിൽ സ്വയം അറിയാതെ നടനായി നിർമ്മാതാവായി സിനിമ തന്നെ ജീവനായി ജീവിതമായി. ഇപ്പോഴിതാ ആകസ്മികമായി മറ്റൊരു വിസ്മയത്തിന്റെ തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിലും എനിക്ക് തിര ജീവിതം തന്ന നവോദയയുടെ ആശിർവാദവും സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രയിലും അനുഗ്രഹമായി നിങ്ങൾ ഓരോരുത്തരും ഒപ്പം ഉണ്ടാകണമെന്ന് മാത്രം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി