പരിസ്ഥിതി ദിനത്തിലെ പ്രസംഗത്തിന് കൈയ്യടിച്ച നാട്ടുകാരോട് ഒരു ഉപദേശവുമായി മോഹന്‍ലാല്‍

Published : Jun 06, 2024, 08:58 AM ISTUpdated : Jun 06, 2024, 09:01 AM IST
പരിസ്ഥിതി ദിനത്തിലെ പ്രസംഗത്തിന് കൈയ്യടിച്ച നാട്ടുകാരോട് ഒരു ഉപദേശവുമായി മോഹന്‍ലാല്‍

Synopsis

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെകുറിച്ചും ഇതിനുവേണ്ടി ജനപ്രതിനിധികല്‍ എങ്ങനെ പൊതുസമൂഹത്തില്‍ ഇടപെടണമെന്നുമായിരുന്നു മോഹന്‍ലാല്‍എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്.

തൊടുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ  ബോധവല്‍കരണ പരിപാടിയില്‍ നടന്‍ മോഹന്‍ലാല്‍. അതിഥിയെത്തി. ആവേശത്തോടെ സ്വീകരിച്ച ജനപ്രതിനിധികളെയും നാട്ടുകാരെയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച് ബോധവല്‍കരിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്

മോഹന്‍ലാലും ശോഭനയും ചേര്‍ന്നഭിനയിക്കുന്ന പുതിയ ചിത്രം എല്‍ 360 സിനിമയുടെ ചിത്രീകരണം തോടുപുഴയിലും പരിസരത്തുമായി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുക്കാമോയെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മോഹന്‍ലാലിനോട് ചോദിക്കുന്നത്. പൂര്‍ണ്ണ സമ്മതം നല്‍കി യോഗത്തിലേക്ക് താരമെത്തി. ഇതോടെ എല്ലാവര്‍ക്കും ആവേശം

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെകുറിച്ചും ഇതിനുവേണ്ടി ജനപ്രതിനിധികള്‍ എങ്ങനെ പൊതുസമൂഹത്തില്‍ ഇടപെടണമെന്നുമായിരുന്നു മോഹന്‍ലാല്‍എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്. പ്രസംഗം കേട്ട് കയ്യടിച്ചവര്‍ക്ക് ലാലേട്ടന്‍റെ മുന്നറിയിപ്പ്. പരിസ്ഥിതി ദിനത്തില്‍ മരം നടും. നടുന്ന മരം ഉണ്ടെന്ന് ഉറപ്പുവരുത്താല്‍ പല പഞ്ചായത്തുകളും ശ്രമിക്കുന്നില്ല. നിങ്ങള്‍ അങ്ങനെയാകരുത്. നടുന്നതെല്ലാം ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തണം. 

മോഹന്‍ലാലിന്‍റെ പേരിടാത്ത പുതിയ ചിത്രം എല്‍ 360ന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍.  സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

ജയിലര്‍ 2 മോഹന്‍ലാലും ശിവരാജ് കുമാറും സൈഡാകുമോ?; വരുന്നത് മറ്റൊരു മാസ് അവതാരം !

കൗതുകം നിറയുന്ന എല്‍ 360, വീഡിയോ പുറത്ത്, സാധാരണക്കാരനായി നായകൻ മോഹൻലാല്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത