
മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുള്ള ഊഷ്മളമായ സൌഹൃദത്തെക്കുറിച്ച് ഇതരഭാഷകളില്‍ നിന്ന് ഇവിടെ അഭിനയിക്കാനെത്തുന്ന പലരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. താരമൂല്യത്തിന്‍റെ വ്യത്യാസമനുസരിച്ചുള്ള ഔപചാരികതകള്‍ ഇല്ലാതെ സിനിമയ്ക്ക് അകത്തും പുറത്തും അവര്‍ സൂക്ഷിക്കുന്ന ഇഴയടുപ്പം മറ്റ് സിനിമാമേഖലകളിലുള്ളവര്‍ക്ക് പലപ്പോഴും കൌതുകവും അത്ഭുതവുമാണ്. ഇപ്പോഴിതാ മറ്റൊരു രാജ്യത്തുനിന്ന് അപ്രതീക്ഷിതമായി സംഭവിച്ച കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളി താരങ്ങള്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി എന്നിവര്‍ ഒത്തുചേര്‍ന്നത് പാരീസില്‍ വച്ചാണ്.
ആനന്ദ് ടിവി ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി വേദിയായി യുകെയിലെ മാഞ്ചെസ്റ്ററില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് എത്തിയതാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേശ് പിഷാരടിയും. അവാര്‍ഡ് നിശയ്ക്ക് ശേഷവും അവിടം സന്ദര്‍ശിച്ച മൂവരും അതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ മോഹന്‍ലാല്‍ വിംബിള്‍ഡണ്‍ വനിതാ സെമിഫൈനല്‍ മത്സരം കാണാന്‍ പോയിരുന്നു. കൂടാതെ അദ്ദേഹം നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുന്നതും ലണ്ടനില്‍ വച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുകെയില്‍ വച്ചല്ല, മറിച്ച് ലോകത്തിന്‍റെ കലാകേന്ദ്രമായ പാരീസില്‍ വച്ചാണ് മഞ്ജു വാര്യരും ചാക്കോച്ചനും രമേശ് പിഷാരടിയും മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. ഇതിന്‍റെ ചിത്രം മൂവരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പദ്മിനി ആണ് കുഞ്ചാക്കോ ബോബന്‍റെ പുതിയ ചിത്രം. സെന്ന ഹെഡ്ഗെ സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. കുഞ്ഞിരാമായണം ഒരുക്കിയ ദീപു പ്രദീപ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതേസമയം മോഹന്‍ലാലിന്‍റേതായി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് പുറത്തെത്താനുള്ളത്.
ALSO READ : ഫഹദിന്‍റെ തമിഴ് ചിത്രം കേരളത്തില്‍ വിജയിച്ചോ? 'മാമന്നന്‍' രണ്ടാഴ്ച കൊണ്ട് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം