സംവിധായകന്റെ കസേരയിൽ മാസ്സായി മോഹൻലാൽ; ‘ബറോസ്‘ ലൊക്കേഷൻ സ്റ്റിൽ

Web Desk   | Asianet News
Published : Apr 21, 2021, 07:39 PM IST
സംവിധായകന്റെ കസേരയിൽ മാസ്സായി മോഹൻലാൽ;  ‘ബറോസ്‘ ലൊക്കേഷൻ സ്റ്റിൽ

Synopsis

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 

പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ്. പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിതന്റെ ലൊക്കേഷനിൽ നിന്നുള്ള സ്റ്റില്ലാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് സ്റ്റിൽ പങ്കുവച്ചത്. 

സംവിധായകന്റെ കസേരയിൽ കാലിന്മേൽ കാലുകയറ്റി ഇരുന്ന് സംവിധാനം ചെയ്യുന്ന മോഹൻലാൽ, ക്യാമറ കൊണ്ട് ദൃശ്യം പകർത്തുന്ന സന്തോഷ് ശിവൻ, പുറകിലായി നിന്ന് വിയർപ്പ് തുടക്കുന്ന നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. ചില അണിയറപ്രവർത്തകരേയും പുറകിലായി കാണാം.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘സംവിധായകന്റെ ലൊക്കേഷൻ സ്റ്റിൽ തന്നെ ഇമ്മാതിരി…അപ്പൊ പിന്നെ പടത്തിന്റെ ക്വാളിറ്റിയെ പറ്റി പറയണോ’, ‘രണ്ട് ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ’, ‘ക്യാമറക്ക് മുന്നിലും പിന്നിലും പുലി തന്നെ’ തുടങ്ങിയവയാണ് കമന്റുകൾ.

#Barroz

Posted by Mohanlal on Wednesday, 21 April 2021

മാർച്ച് 24നായിരുന്നു ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്