'നീയാവാൻ ഇനിയെനിക്ക് പറ്റില്ല'; 'സത്യ'യെ പിരിയുന്ന വേദനയിൽ മെർഷീന

Published : Apr 21, 2021, 06:16 PM IST
'നീയാവാൻ ഇനിയെനിക്ക് പറ്റില്ല'; 'സത്യ'യെ പിരിയുന്ന വേദനയിൽ മെർഷീന

Synopsis

മലയാളികള്‍ ഒന്നര വർഷം കൊണ്ട് ഇഷ്ടപ്പെട്ട് ചേർത്തുപിടിച്ച്, വൈകാതെ തന്നെ വിട പറഞ്ഞ പരമ്പരയാണ്  സത്യ എന്ന പെണ്‍കുട്ടി.

ലയാളികള്‍ ഒന്നര വർഷം കൊണ്ട് ഇഷ്ടപ്പെട്ട് ചേർത്തുപിടിച്ച്, വൈകാതെ തന്നെ വിട പറഞ്ഞ പരമ്പരയാണ്  സത്യ എന്ന പെണ്‍കുട്ടി. പരമ്പരയിൽ സത്യയായി എത്തിയത് പ്രിയതാരം മെർഷീന നീനുവാണ്. പരമ്പരയിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രമായാണ് മെര്‍ഷീന എത്തിയത്. സത്യ എന്നു പറഞ്ഞാലെ ഇപ്പോള്‍ ആളുകള്‍ നീനയെ അറിയു. മലയാളികളുടെ ഒരുകാലത്തെ പ്രിയതാരം രസ്‌നയുടെ അനിയത്തിയാണ് മെര്‍ഷീന. അനിയത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തെന്നുവേണം പറയാന്‍.

തുടക്കത്തിൽ പറഞ്ഞതുപോലെ ഒന്നര വർഷം കൊണ്ട് അവസാനിച്ചിരിക്കുകയാണ് സത്യ എന്ന പെൺകുട്ടി. മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയെ കുറിച്ച് പറയുകയാണ് പ്രേക്ഷകരുടെ സത്യ, അല്ലെങ്കിൽ മെർഷീന. സോഷ്യല്‍ മീഡിയായില്‍ സജീവമായ താരം കഴിഞ്ഞ ദിവസമാണ് തന്റെ അവസാനദിവസത്തെ കുറിച്ചുള്ള ഒരു വീഡിയോ പങ്കുവച്ചത്. 

'ബൈ ബൈ, സത്യ.... നിന്നെ വിട്ടുപോകുന്നത് വലിയ സങ്കടമുള്ള കാര്യമാണ്. അവസാനമായി നിന്റെ വേഷത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ഉണ്ടായ ഹൃദയഭാരം വലുതാണ്.  നീയാവാൻ ഇനിയെനിക്ക് പറ്റില്ല. ഞാൻ നിന്നെ മിസ് ചെയ്യും.. അതെ ആ വേദന സത്യമാണ്...'- എന്നാണ് വീഡിയോടൊപ്പമുള്ള കുറിപ്പിൽ മെർഷീന പറയുന്നത്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്