മോഹന്‍ലാലിനൊപ്പം അന്ന് 'മൂപ്പന്‍'; മമ്മൂട്ടിക്കൊപ്പം 'ഗോപാലനാ'യി എം ആര്‍ ഗോപകുമാര്‍

By Web TeamFirst Published Mar 16, 2019, 11:39 PM IST
Highlights

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
 

വൈശാഖ്-മോഹന്‍ലാല്‍ ടീമിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകനി'ലെ അനേകം കഥാപാത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. എന്നാല്‍ ട്രോളുകളില്‍ ഏറ്റവുമധികം ഇടംപിടിച്ചത് അതില്‍ ഒരു കഥാപാത്രമായിരുന്നു. എം ആര്‍ ഗോപകുമാര്‍ അവതരിപ്പിച്ച 'മൂപ്പന്‍' എന്ന കഥാപാത്രത്തെയാണ് നായകനെ പുകഴ്ത്തിയതിന്റെ പേരില്‍ ട്രോളന്മാര്‍ അക്കാലത്ത് ആഘോഷിച്ചത്. ഇപ്പോഴിതാ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലും ഗോപകുമാറിന് വേഷമുണ്ട്.

മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ ഗോപാലന്‍ എന്ന കഥാപാത്രത്തെയാണ് ഗോപകുമാര്‍ അവതരിപ്പിക്കുന്നത്. 'തള്ളിയാലോ' എന്ന ഡയലോഗ് സഹിതമാണ് കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.

click me!