'കദരം കൊണ്ടാനി'ലെ സ്റ്റൈലിഷ് ലുക്കിലേക്ക് വിക്രം; മേക്കോവര്‍ വീഡിയോ

Published : Mar 16, 2019, 10:52 PM IST
'കദരം കൊണ്ടാനി'ലെ സ്റ്റൈലിഷ് ലുക്കിലേക്ക് വിക്രം; മേക്കോവര്‍ വീഡിയോ

Synopsis

കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിച്ച് രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം മലേഷ്യന്‍ അധോലോകമാണ്. മലേഷ്യന്‍ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വിക്രത്തിന്റെ കഥാപാത്രം.  

വിക്രത്തിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'കദരം കൊണ്ടാന്‍'. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിച്ച് രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം മലേഷ്യന്‍ അധോലോകമാണ്. മലേഷ്യന്‍ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വിക്രത്തിന്റെ കഥാപാത്രം. സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന വിക്രത്തിന്റെ മേക്കോവര്‍ വീഡിയോ രാജ്കമല്‍ ഫിലിംസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

കമല്‍ഹാസന്റെ അസോസിയേറ്റ് ആയിരുന്ന രാജേഷ് എം സെല്‍വ മുന്‍പ് സംവിധാനം ചെയ്ത ചിത്രം കമല്‍ തന്നെ നായകനായ തൂങ്കാവനമാണ്. ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശ്രീനിവാസ് ആര്‍ ഗുതയാണ് ഛായാഗ്രഹണം. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ്. ഈ വേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും