ഒന്‍പത് ദിവസം ആശുപത്രിയില്‍; തന്‍റെ ആരോഗ്യപ്രശ്നം വിശദമാക്കി മൗനി റോയ്

Published : Jul 23, 2023, 02:12 PM IST
ഒന്‍പത് ദിവസം ആശുപത്രിയില്‍; തന്‍റെ ആരോഗ്യപ്രശ്നം വിശദമാക്കി മൗനി റോയ്

Synopsis

തനിക്ക് ഈ അവസ്ഥയില്‍ പിന്തുണ നല്‍കിയ അടുത്ത സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കും മൗനി റോയ് തന്‍റെ പോസ്റ്റില്‍ നന്ദി പറയുന്നു. 

മുംബൈ: തന്‍റെ ആരോഗ്യ നില വെളിപ്പെടുത്തി നടി  മൗനി റോയ് . ഇൻസ്റ്റാഗ്രാമിലൂടെയാണ് 'ബ്രഹ്മാസ്ത്ര' അടക്കം ചിത്രങ്ങളിലൂടെ പ്രമുഖയായ താരം താൻ ആശുപത്രിയിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഒമ്പത് ദിവസം ആശുപത്രിയില്‍ ചിലവഴിച്ച മൗനി റോയ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. 

തനിക്ക് ഈ അവസ്ഥയില്‍ പിന്തുണ നല്‍കിയ അടുത്ത സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കും മൗനി റോയ് തന്‍റെ പോസ്റ്റില്‍ നന്ദി പറയുന്നു. തന്‍റെ ആരോഗ്യമായ തിരിച്ചുവരവിന്‍റെ കുറേ ചിത്രങ്ങള്‍ മൗനി റോയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ഇതില്‍ ട്രിപ്പ് ഇട്ട് കിടക്കുന്ന മൗനി റോയിയുടെ കൈ അടക്കം കാണാം. 

"9 ദിവസം ആശുപത്രിയിൽ കിടന്നു. ഇതുവരെ അനുഭവിക്കാത്ത അനിശ്ചതത്വമായിരുന്നു ആ സമയം. ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങി. സുഖം പ്രാപിച്ച് വരുകയാണ്. സന്തോഷകരമായ ആരോഗ്യകരമായ ജീവിതമാണ് പ്രശ്നങ്ങള്‍ക്ക് ശേഷം ആഗ്രഹിക്കുന്നത്. എന്നെ പരിപാലിക്കാനും ആശംസകളും സ്നേഹവും അയക്കാന്‍ വിലയേറിയ സമയം ചെലവഴിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് വലിയ നന്ദി. സൂരജ് നിങ്ങളെപ്പോലെ ആരുമില്ല. എല്ലാവര്‍ക്കും നന്ദി" - മൗനി റോയ് പോസ്റ്റില്‍ പറയുന്നു. 

സിനിമ സീരിയല്‍ രംഗത്തുള്ളവരും, മൗനി റോയിയുടെ ഫാന്‍സും പോസ്റ്റിന് അടിയില്‍ നടിക്ക് വേഗം സുഖം ലഭിക്കട്ടെ എന്ന് ആശംസ നേരുന്നുണ്ട്. കഥക് നര്‍ത്തികിയെന്ന നിലയിലായിരുന്നു മൗനി റോയ് ആദ്യം കലാലോകത്ത് എത്തുന്നത്. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തു. പുരാണ സീരിയലുകളിലൂടെ ശ്രദ്ധേയായ മൗനി പിന്നീട് ബോളിവുഡിലും തന്‍റെ കഴിവ് തെളിയിച്ചു. 

'ഓപ്പണ്‍ഹെയ്‍മറും', 'ബാര്‍ബി'യും ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ കാര്യം മാറി മറിഞ്ഞു.!

"ഇത്രത്തോളം എളിമ വേണ്ട..": കമല്‍ ഹാസനോട് അഭിതാഭ് ബച്ചന്‍ - വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'സേ ഇറ്റ്' ! അന്ന് കസബയ്ക്കെതിരെ, ബോർഡർ കടന്നാൽ പ്രശ്നമില്ലേ ? 'ടോക്സിക്' ടീസറിൽ ​ഗീതു മോഹൻദാസിന് വിമർശനം
'ഓവർ സ്മാർട്ട്, നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല': സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ