അടുത്തിടെയാണ് അമേരിക്കയിലെ സാന്‍റിയാഗോയിലെ കോമിക് കോണില്‍ അവതരിപ്പിച്ചത്. ഈ അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു കല്‍കി 2898 എഡി. 

സാന്‍റിയാഗോ: പ്രഭാസ് നായകനായി ഒപ്പം അഭിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രം കല്‍കി 2898 എഡി എന്ന ചിത്രം അടുത്തിടെയാണ് അമേരിക്കയിലെ സാന്‍റിയാഗോയിലെ കോമിക് കോണില്‍ അവതരിപ്പിച്ചത്. ഈ അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു കല്‍കി 2898 എഡി. 

ഈ ചടങ്ങില്‍ കമലിനെ കൂടാതെ പ്രഭാസ്, റാണ ദഗ്ഗുബതി, നാഗ് അശ്വിൻ, സിനിമയുടെ നിർമ്മാതാക്കൾ എന്നിവരുൾപ്പെടെയുള്ള പ്രശസ്തരായ താരങ്ങൾ ഉണ്ടായിരുന്നു. അഭിതാഭ് ബച്ചന്‍ ചടങ്ങില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് പങ്കെടുത്തത്. 

ഈ ചടങ്ങിലെ ഒരു രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. കമല്‍ ഹാസന്‍ സംസാരിക്കുന്നതിനിടയില്‍ അഭിതാഭ് ബച്ചന്‍ നടത്തിയ ഇടപെടലിന്‍റെ വീഡിയോയാണ് വൈറലാകുന്നത്. കമൽഹാസനെ അഭിനന്ദിച്ചാണ് അമിതാഭ് ബച്ചൻ ഇടപെട്ടത്. കമൽ ഹാസൻ ഇന്ത്യൻ സിനിമയുടെ സ്വാധീനത്തെക്കുറിച്ചുള്ള തന്‍റെ ചിന്തകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നിര്‍മ്മാതാക്കളും സംവിധായകരും കഥകൾ സൃഷ്ടിക്കുമ്പോൾ അതില്‍ അഭിനയിക്കുന്ന അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്നത് പ്രേക്ഷകരാണെന്ന് കമല്‍ പറഞ്ഞു. 

അതിനിടയിലാണ് കമല്‍ അമിതാഭിനെക്കുറിച്ച് ഒരു കമന്‍റ് പറഞ്ഞത്. താരം എന്ന നിലയില്‍ അമിതാഭ് ബച്ചന്‍റെ നിത്യതയ്‌ക്കൊപ്പം ജീവിക്കുന്നതിൽ ഞങ്ങളാണ് ആദരിക്കപ്പെടുന്നത് എന്നാണ് കമല്‍ പറഞ്ഞത്. ഇതോടെ ബച്ചന്‍ ഇടപെട്ടു. "കമൽ ജി ഇത്രത്തോളം എളിമ വേണ്ട. നിങ്ങൾ ഞങ്ങള്‍ എല്ലാവരേക്കാളും വലിയ സ്റ്റാറാണ്" - അമിതാഭ് പറഞ്ഞതോടെ സദസില്‍ നിന്നും കരഘോഷം ഉയര്‍ന്നു. 

നാഗ് അശ്വിനാണ് കല്‍കി 2898 എഡി സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്‍റെ ഗ്ലിംസും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഹോളിവുഡ് ടെച്ചോടെയാണ് ചിത്രം എത്തുന്നത്. ദീപിക പാദുകോണ്‍, പശുപതി എന്നിവരെ ഈ ദൃശ്യങ്ങളില്‍ കാണാം. സൂപ്പര്‍ഹീറോ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. 

Scroll to load tweet…

വൈജയന്തി മൂവീസാണ് കല്‍കി നിര്‍മ്മിക്കുന്നത്. ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്‍റെ പത്താമത്തെ അവതാരമാണ് കല്‍കി. ആ കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് സൂചന. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് സംഗീതം നല്‍കുന്നത്. 

വനിത സെക്രട്ടറിയുമായി ലിവിംഗ് റിലേഷന്‍, ഭര്‍ത്താവിന്‍റെ ആത്മഹത്യ: രേഖയുടെ ജീവിതത്തിലെ അറിയാക്കഥകള്‍.!

"വെറുക്കുന്നവര്‍ വെറുക്കും, സന്തോഷമായി ഇരിക്കൂ" : വൈറലായി ശ്രുതി രജനികാന്തിന്‍റെ ഫോട്ടോഷൂട്ട്‌

| Asianet News Live