മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് 'മൃദ്വ'; ആശംസകൾ നേർന്ന് ആരാധകർ

Published : Jul 09, 2024, 10:46 PM IST
മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് 'മൃദ്വ'; ആശംസകൾ നേർന്ന് ആരാധകർ

Synopsis

ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് താരദമ്പതികള്‍

ടെലിവിഷൻ താരങ്ങൾ പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടെന്നാണ് കടന്നുചെല്ലാറുള്ളത്. തങ്ങളുടെ വീട്ടിലെ അം​ഗത്തോട് തോന്നുന്ന ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് അവരോട് തോന്നാറ്, പ്രത്യേകിച്ച് സീരിയൽ താരങ്ങളോട്. അങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് മൃദുല വിജയിയ്‍യും ഭർത്താവ് യുവ കൃഷ്ണയും. ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. മൃദുല സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. യുവയും സീരിയൽ രം​ഗത്ത് തിളങ്ങുന്ന താരമാണ്. താര ദമ്പതികൾക്ക് ധ്വനി കൃഷ്ണ എന്ന മകളും ഉണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് മൃദുലയും യുവയും.

ഇപ്പോഴിതാ മൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരങ്ങൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഇരുവരും പരസ്പരം വിവാഹ വാർഷികാശംസകൾ നേർന്നു. പിന്നാലെ നിരവധി താരങ്ങളും മൃദ്വ ആരാധകരും ആശംസകൾ അറിയിച്ചെത്തി. വരാനിരിക്കുന്ന പുതിയ സീരിയലിന്റെ തിരക്കിലാണ് ഇരുവരും. ഇതിന്റെ ചെറിയ സൂചനകള്‍ ഇടയ്ക്കിടെ താരങ്ങൾ ആരാധകർക്ക് നൽകാറുണ്ട്.

സീരയിലുകളിൽ മാത്രല്ല മൃദുലയും യുവയും സ്റ്റാർ മാജിക് ഷോയിലും ഇടയ്ക്ക് എത്താറുണ്ട്. മൃദുല ഇനി സ്ഥിരമായി ഷോയിൽ ഉണ്ടാവുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. ഞാൻ ഇനി സ്ഥിരമായി ഷോയിലുണ്ടാകും, സമയമുള്ളപ്പോഴൊക്കെ ഏട്ടനുമെത്തും എന്നാണ് മൃദുല പറഞ്ഞത്. മൃദുലയും യുവയും മാത്രമല്ല. താരത്തിന്റെ അച്ഛനും അമ്മയും അനിയത്തിയുമെല്ലാം യൂട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്.

 

കരിയറിലും ജീവിതത്തിലുമുള്ള എല്ലാ കാര്യങ്ങൾക്കും തനിക്ക് അച്ഛനും അമ്മയും പിന്തുണയുമായി കൂടെയുണ്ടെന്നും തങ്ങൾ ഷൂട്ടിന് പോകുമ്പോൾ ധ്വനി തന്റെ അച്ഛന്റേയും അമ്മയുടേയും കൂടെയാണെന്നും മൃദുല വിജയ് പറയുന്നു. എന്തായാലും മൃദുലയുടേയും യുവയുടെ പുതിയ സീരിയല്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ALSO READ : ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം, കൂടുതല്‍ മിഴിവോടെ 'ദേവദൂതന്‍'; റീ റിലീസ് ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത