ആദ്യ ഫാമിലി ട്രിപ്പ്‌; വിശേഷങ്ങൾ പങ്കുവെച്ച് 'മൃദ്വ'

Published : Nov 24, 2022, 11:46 PM IST
ആദ്യ ഫാമിലി ട്രിപ്പ്‌; വിശേഷങ്ങൾ പങ്കുവെച്ച് 'മൃദ്വ'

Synopsis

മകള്‍ ധ്വനിക്കൊപ്പമുള്ള യാത്രയുടെ സന്തോഷം പങ്കുവച്ച് താര ദമ്പതികള്‍

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ് മൃദുലയും യുവയും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു. മൃദ്വ എന്ന ചുരുക്ക പേരിലാണ് താരങ്ങളെ പ്രേക്ഷകർ വിശേഷിപ്പിക്കാറ്. യുവയ്ക്കൊപ്പമുള്ള ഓരോ മുഹൂർത്തവും പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി മൃദുല പങ്കുവയ്ക്കാറുണ്ട്. ഒപ്പം തന്നെ യുവയും വിശേഷങ്ങൾ പറഞ്ഞെത്താറുണ്ട്. ഇപ്പോൾ രണ്ടുപേരുടെയും വലിയ വിശേഷം കുഞ്ഞ് ധ്വനിയാണ്. ധ്വനിക്കൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ഇരുവരും.

കുഞ്ഞിനൊപ്പമുള്ള ആദ്യ ഫാമിലി ട്രിപ്പ്‌ വിശേഷം പങ്കുവെക്കുകയാണ് മൃദുല. മൃദുലയും യുവയും കുഞ്ഞുമാണ് യാത്രയ്ക്ക് പോകുന്നത്. 'ട്രിപ്പ്‌ മോഡ് ഓൺ' എന്നാണ് ചിത്രങ്ങൾക്ക് മൃദുല നൽകുന്ന ക്യാപ്‌ഷൻ. വീഡിയോയിൽ മൂന്നാളും റിസോട്ടിൽ എത്തിയതും റൂമിൽ വിശ്രമിക്കുന്നതും കാണിക്കുന്നുണ്ട്. ബീച്ച് റിസോട്ടിൽ സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് താരങ്ങളുടെ യാത്രയ്ക്ക് ആശംസകൾ നേരുന്നത്. അടിച്ച് പൊളിച്ച് തിരിച്ച് വരാനാണ് ചിലർ പറയുന്നത്.

ധ്വനിമോൾ വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിച്ചതെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രധാനമായും അച്ഛനും അമ്മയുമായി പ്രോമോഷൻ ലഭിച്ചു. അതുപോലെ ഞങ്ങൾക്ക് ഒരുമിച്ച് സ്നേഹിക്കാനായി കുഞ്ഞുവാവ വന്നു. കുഞ്ഞ് വന്നപ്പോൾ ഞങ്ങൾ തമ്മിലുളള ഒരു ബന്ധം കുറുച്ചുകൂടെ അടുത്തതായും താരങ്ങൾ പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് മൃദുല അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. യുവ കൃഷ്ണ  മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭനയിച്ചു വരികയാണ്.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി