'ഇത്രയും ഊര്‍ജ്ജം'; മോഹന്‍ലാലിന്‍റെ നൃത്തം പങ്കുവച്ച് ബോളിവുഡ് നായിക

Published : Sep 03, 2023, 02:41 PM ISTUpdated : Sep 08, 2023, 04:09 PM IST
'ഇത്രയും ഊര്‍ജ്ജം'; മോഹന്‍ലാലിന്‍റെ നൃത്തം പങ്കുവച്ച് ബോളിവുഡ് നായിക

Synopsis

 ദുല്‍ഖര്‍ നായകനായ സീതാരാമത്തിലെ നായിക

ഹിന്ദി ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികള്‍ക്ക് മൃണാള്‍ താക്കൂറിനെ കൂടുതലും പരിചയം ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ്. ദുല്‍ഖര്‍ നായകനായ സീതാരാമത്തിലെ നായികയെന്ന് പറഞ്ഞാല്‍ പേര് അറിയാത്തവര്‍ക്ക് പോലും ആളെ മനസിലാവും. ഇപ്പോഴിതാ മൃണാള്‍ താക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ നൃത്തച്ചുവടുകളുടെ വീഡിയോ ആണ് മൃണാള്‍ പങ്കുവച്ചിരിക്കുന്നത്.

ഇത്രയും ഊര്‍ജ്ജത്തോടെ ഞാനെന്‍റെ ദിവസം ആരംഭിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് മോഹന്‍ലാലിന്‍റെ നൃത്തം മൃണാള്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നാമന്‍ എന്ന ചിത്രത്തിലെ പിറന്ന മണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിലെ നൃത്തരംഗത്തിന്‍റെ എഡിറ്റഡ് വെര്‍ഷന്‍ ആണിത്. ഈ സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ട് മലയാളി സിനിമാപ്രേമികളിലൂടെ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

മലയാളി നടന്മാരില്‍ അനായാസം നൃത്തം ചെയ്യാറുള്ള ആളാണ് മോഹന്‍ലാല്‍. അടിപൊളി സ്റ്റെപ്പുകള്‍ മുതല്‍ ക്ലാസിക്കല്‍ വരെ അദ്ദേഹം സിനിമകളില്‍ ചെയ്തിട്ടുണ്ട്. നരനും രാവണപ്രഭുവും കമലദളവും അടക്കം അനവധി ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ മോഹന്‍ലാലിന്‍റെ നൃത്തമികവിനാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

 

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ആണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയ ചിത്രം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയ മണിയാണ് നായിക. അനശ്വര രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷക വേഷത്തിലെത്തി ശ്രദ്ധിക്കപ്പെട്ട ആളാണ് ശാന്തി. ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമ ആയിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു പുറത്തെത്തിയ ടൈറ്റില്‍ പോസ്റ്റര്‍. 

ALSO READ : ഒടിടി റൈറ്റ്സിലൂടെ എത്ര നേടി? കളക്ഷനില്‍ മാത്രമല്ല 'ജയിലറി'ന്‍റെ നേട്ടം

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്