Latest Videos

'മുകുന്ദന്‍ ഉണ്ണി'യിലെ ഇന്‍ഡോര്‍ ആന്‍ഡ് ഔട്ട്ഡോര്‍; ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ

By Web TeamFirst Published Jan 22, 2023, 12:40 PM IST
Highlights

നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്

മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു വിനീത് ശ്രീനിവാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് ആയിരുന്നു. ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 13 നും ചിത്രം എത്തിയിരുന്നു. ഒടിടി റിലീസിനു ശേഷവും മികച്ച പ്രതികരണമാണ് മുകുന്ദന്‍ ഉണ്ണിക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

ബ്ലാക്ക് കോമഡി വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം? പ്രതികരണവുമായി ശ്യാം പുഷ്‍കരന്‍

അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിപിന്‍ നായരാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ശബ്‍ദമിശ്രണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ പ്രദീപ് മേനോന്‍, അനൂപ് രാജ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, സൗണ്ട് ഡിസൈന്‍ രാജ് കുമാര്‍ പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആന്റണി തോമസ് മംഗലി, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ് ശ്രീക് വാരിയര്‍, ആക്ഷന്‍ കൊറിയോ​ഗ്രഫി സുപ്രീം സുന്ദര്‍, മാഫിയ ശശി, കലാസംവിധാനം വിനോദ് രവീന്ദ്രന്‍, വിഎഫ്‍എക്സ് സൂപ്പര്‍വൈസര്‍ ബോബി രാജന്‍, വിഎഫ്എക്സ് ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ.

click me!