നടി യാമി ഗൗതമിന് ആണ്‍കുഞ്ഞ് പിറന്നു; അപൂര്‍വ്വമായ പേരിട്ട് താര ദമ്പതികള്‍

Published : May 20, 2024, 12:49 PM ISTUpdated : May 20, 2024, 12:50 PM IST
നടി യാമി ഗൗതമിന് ആണ്‍കുഞ്ഞ് പിറന്നു; അപൂര്‍വ്വമായ പേരിട്ട് താര ദമ്പതികള്‍

Synopsis

മെയ് 20 ന്, ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ഒരു മനോഹരമായ കുറിപ്പോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.

മുംബൈ: നടി യാമി ഗൗതമിനും അവരുടെ ഭര്‍ത്താവ് ചലച്ചിത്ര നിർമ്മാതാവ് ആദിത്യ ധറിനും ആദ്യ കുഞ്ഞ് പിറന്നു. മെയ് 20 ന്, ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ഒരു മനോഹരമായ കുറിപ്പോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വേദവിദ് എന്നാണ് പുതുതായി പിറന്ന കുട്ടിക്ക് താര ദമ്പതികള്‍ പേരിട്ടിരിക്കുന്നത് . 

ഇവരുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെയാണ് "സൂര്യ ഹോസ്പിറ്റലിലെ അസാധാരണമായ അർപ്പണബോധമുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഡോ. ഭൂപേന്ദർ അവസ്തി, ഡോ. രഞ്ജന ധനു എന്നിവര്‍ക്ക്. അവരുടെ വൈദഗ്ധ്യവും അശ്രാന്ത പരിശ്രമവുമാണ് ഈ സന്തോഷകരമായ സന്ദർഭം സാധ്യമാക്കിയത്.

മാതാപിതാക്കളായി  ഈ മനോഹരമായ യാത്ര ആരംഭിക്കുമ്പോൾ ഞങ്ങളുടെ മകനെ  ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവൻ നേടുന്ന നേട്ടങ്ങളിലൂടെ അവൻ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളിൽ നിറയുന്നു. 

വേദവിദ്  എന്നാണ് കുട്ടിയുടെ പേര് എന്നും അക്ഷയത്രിതീയ ദിനത്തിലാണ് കുട്ടി പിറന്നതെന്നും യാമിയും ഭര്‍ത്താവും അറിയിക്കുന്നു. അവസാനമായി ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലാണ് യാമി അഭിനയിച്ചത്. മലയാളത്തില്‍ ഹീറോ അടക്കം ചിത്രങ്ങളില്‍ യാമി ഗൗതം അഭിനയിച്ചിട്ടുണ്ട്. 2021ലാണ് യാമിയും ആദിത്യയും വിവാഹിതരായത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. 

ആയുഷ്മാൻ ഖുറാന, മൃണാൽ താക്കൂർ, നേഹ ധൂപിയ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ മാതാപിതാക്കളായ യാമി ഗൗതമിനും ആദിത്യ ധറിനും കുട്ടിക്കും ആശംസകള്‍ നേരുന്നുണ്ട്. 

ഹിന്ദി ഗജനിയില്‍ നായകനാകേണ്ടിയിരുന്നത് സല്‍മാന്‍; ഒടുവില്‍ സംവിധായകന്‍റെ കാര്യം ആലോചിച്ച് ആമിര്‍ ഖാനിലെത്തി

1000 കോടി പടത്തിന്‍റെ കപ്പിത്താന്‍; ഈ കുഞ്ഞിനെ അറിയാമോ? ചിത്രം വൈറല്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത