മലയാളത്തിന്റെ ​ഗായകനും സം​ഗീത സംവിധായകനും; 'ആളെ മനസിലായോ സാറേ..'

Published : Sep 20, 2023, 10:11 AM ISTUpdated : Sep 20, 2023, 10:22 AM IST
മലയാളത്തിന്റെ ​ഗായകനും സം​ഗീത സംവിധായകനും; 'ആളെ മനസിലായോ സാറേ..'

Synopsis

മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകന്‍. 

സോഷ്യൽ മീഡിയയിൽ തരം​ഗം തീർക്കുന്ന ഒന്നാണ് ത്രോ ബാക്ക് ചിത്രങ്ങൾ. ഞൊടിയിട കൊണ്ടാണ് ഇത്തരം ഫോട്ടോകൾ വൈറലായി മാറുന്നത്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത്. അത്തരമൊരു കുട്ടിക്കാല ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. പക്ഷേ ഫോട്ടോയിലുള്ള ആള് അഭിനേതാവല്ല, സം​ഗീത സംവിധായകനും ​ഗായകനും ആണ്. 

​മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ​ഗോപി സുന്ദറിന്റേതാണ് ഫോട്ടോ. അദ്ദേഹം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഉസ്താദ് ഹോട്ടലിലെ മ്യൂസിക്കും ഉൾപ്പടെയുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. 'എന്തൊരു മാറ്റം, ആളെ മനസിലാകുന്നതേ ഇല്ലല്ലോ, ഇത് ​ഗോപി സുന്ദർ ആണെന്ന് മനസിലാക്കാനേ കഴിയുന്നില്ല', എന്നിങ്ങനെ പോകുന്നു കമന്റുകൾ. താൻ തന്നെയാണ് ചിത്രത്തിലുള്ളതെന്ന് ​ഗോപി സുന്ദർ തന്നെ പറയുകയും ചെയ്യുന്നുണ്ട്. 

ടെലിവിഷൻ പരസ്യങ്ങൾക്ക് സംഗീതം ഒരുക്കി കൊണ്ടാണ് ​ഗോപി സുന്ദർ തന്റെ കരിയർ ആരംഭിക്കുന്നത്. ഒരു കീബോർഡിസ്റ്റ് എന്ന നിലയിൽ അദ്ദേഹം സംഗീതസംവിധായകരായ വിശാൽ-ശേഖർ ഉൾപ്പെടെ നിരവധി സംഗീത സംവിധായകരുമായി സഹകരിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ സൗണ്ട് ട്രാക്ക് ആൽബങ്ങൾക്കും ചലച്ചിത്ര സ്കോറുകൾക്കും നിരവധി അംഗീകാരങ്ങൾ ​ഗോപി സുന്ദറിനെ തേടി എത്തി.

ഞാൻ മരിക്കും വരെ ആ മുറിവ് ഉണ്ടാകും, ഉള്ളിലങ്ങനെ തന്നെ..: ഭാവന പറയുന്നു

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഫിലിം ഇന്റസ്ട്രികളിലും മികച്ച പാട്ടുകൾ സമ്മാനിച്ച ആളാണ് ​ഗോപി സുന്ദർ. അതേസമയം, പേഴ്സണല്‍ ലൈഫുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ വരുന്ന പരിഹാസ കമന്‍റുകള്‍ക്ക് പലപ്പോഴും കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കാറുമുണ്ട് ഗോപി. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍