Asianet News MalayalamAsianet News Malayalam

ഞാൻ മരിക്കും വരെ ആ മുറിവ് ഉണ്ടാകും, ഉള്ളിലങ്ങനെ തന്നെ..: ഭാവന പറയുന്നു

മലയാള സിനിമയിൽ നിന്നും മാത്രമാണ് താൻ മാറി നിന്നതെന്നും ഭാവന. 

actress bhavana open up about her father nrn
Author
First Published Sep 20, 2023, 8:43 AM IST

സ്വന്തം വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ചില അഭിനേതാക്കൾ ഉണ്ടാകും. അതിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അടുത്തിടെ മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഇപ്പോൾ മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ തന്റെ ജീവതത്തിൽ ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

തന്റെ അച്ഛൻ മരിച്ചിട്ട് എട്ട് വർഷം ആകാൻ പോകുന്നു എന്നും ആ വേദന താൻ മരിക്കുന്നത് വരെ ഉള്ളിൽ ഉണ്ടാകുമെന്നും ഭാവന പറയുന്നു. "അച്ഛൻ മരിച്ചിട്ട് എട്ട് വർഷം ആകുകയാണ്. എല്ലാവരും പറയും സമയം നമ്മളെ സുഖപ്പെടുത്തും എന്ന്. അതൊക്കെ ഒരു മുറിവ് തന്നെയാണ്. ഉള്ളിലങ്ങനെ തന്നെ അതുണ്ടാകും. ഞാൻ മരിക്കുന്നത് വരെയും അച്ഛനെ ഞാൻ ഒരുപാട് മിസ് ചെയ്യും. ആ ഒരു വേദന ഉള്ളിൽ ഉണ്ടാവും. കുറേക്കാലം കഴിയുമ്പോൾ ഓക്കെ ആവും എന്നല്ല, എല്ലാം ഉള്ളിൽ തന്നെ ഉണ്ടാകും. ചിലപ്പോൾ അതിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കും എന്നുള്ളതാണ്. ജീവിതം എന്ന് പറയുന്നത് ഇങ്ങനെ ആണല്ലോ. സന്തോഷം ഉണ്ടാകും വിഷമും ഉണ്ടാകും. ഒരു കേറ്റം കയറിയാൽ ഒരിറക്കം ഉണ്ടാകുമല്ലോ. അതുപോലെ തന്നെയാണ് എന്റെ ഒരു മാനസികാവസ്ഥ. എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ആകുമെന്ന് ഞാൻ കരുതുന്നില്ല", എന്നാണ് ഭാവന പറയുന്നത്. 

കഴിഞ്ഞ അഞ്ച് വർഷത്തിലേറെ ആയി മലയാള സിനിമയിൽ നിന്നും മാത്രമാണ് താൻ മാറി നിന്നതെന്നും ഭാവന പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. മൂഡ് സ്വിങ്സ് ഉള്ള ആളാണ്. കുറച്ചൊക്കെ മനസിനെ വല്ലാതെ ബാധിച്ചിരുന്നു. എല്ലാവരെയും പോലെ വിഷമങ്ങൾ തന്നെയും ബാധിക്കാറുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു. 

എന്താ സാറേ മനസിലായോ..; ഇന്ത്യയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച 'വർമൻ' തീം എത്തി, ഒപ്പം ആ ഡാന്‍സും

അതേസമയം, റാണി എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നത്. തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ആണ് ചിത്രം ഒരുക്കുന്നത്. ഭാവനയ്ക്ക് ഒപ്പം ഹണി റോസ്, ഉർവശി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹണ്ട് എന്നൊരു സിനിമയും ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ഹെറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios